Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയമനം റദ്ദാക്കണം: എൻടിയു ശക്തമായ പ്രതിഷേധത്തിൽ
    Featured

    പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയമനം റദ്ദാക്കണം: എൻടിയു ശക്തമായ പ്രതിഷേധത്തിൽ

    ഓൺലൈൻ ഡെസ്ക്May 26, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദുരൂഹത നീക്കണമെന്നും, നിയമനം അടിയന്തരമായി റദ്ദാക്കി ഇതിനു പിന്നിലെ രാഷ്ട്രീയ അജണ്ടകൾ പുറത്തുകൊണ്ടുവരണമെന്നും ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ്കുമാർ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഗവർണർക്കും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.

    വ്യാജ വരുമാന സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും ഹാജരാക്കി ഐഎഎസ് നേടിയെന്ന ഗുരുതര ആരോപണം നേരിടുന്ന ആസിഫ് കെ. യൂസഫിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 20-നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. വ്യാജരേഖ ചമച്ചതായി വിജിലൻസും സർക്കാരും നേരത്തെ കണ്ടെത്തിയ ഒരാളെ, വകുപ്പിന്റെ തലപ്പത്ത് നിയമിക്കാൻ അനുമതി നൽകിയത് ഭരണകൂടത്തിന്റെ കടുത്ത ജാഗ്രതക്കുറവാണെന്ന വിമർശനം ശക്തമാണ്.

    2015-ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒബിസി സംവരണത്തിനായി കുടുംബ വാർഷിക വരുമാനം 1.80 ലക്ഷം രൂപയാണെന്ന് കാണിച്ചാണ് ആസിഫ് കെ. യൂസഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാൽ, ആദായനികുതി വകുപ്പിന്റെ രേഖകൾ പ്രകാരം ഇദ്ദേഹത്തിന്റെ യഥാർത്ഥ വരുമാനം 21 ലക്ഷം മുതൽ 28 ലക്ഷം രൂപ വരെയായിരുന്നു. ക്രീമിലെയർ പരിധിയിൽ വരുന്ന ഇദ്ദേഹം സംവരണത്തിന് അർഹനല്ലെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയവും സംസ്ഥാന സർക്കാരും മുൻപ് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഐഎഎസ് പദവിയിൽ നിന്ന് നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്യുകയും വരുമാന സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. നിലവിൽ കോടതിയുടെ സ്റ്റേ ഉത്തരവിന്റെ ബലത്തിൽ മാത്രമാണ് ഇദ്ദേഹം സർവീസിൽ തുടരുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleരാജ്യത്ത് എബോള ജാഗ്രത; വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം
    Next Article ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മതം മാറ്റാൻ ശ്രമം അധ്യാപകർക്കെതിരെ കേസ്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    രാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി

    August 13, 2026
    National

    ഡൽഹി ചെങ്കോട്ട ഭീകരാക്രമണം അൽഖ്വയ്ദയുടെ ആസൂത്രണം; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ റിപ്പോർട്ട്

    August 13, 2026
    National

    ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ പാർലമെന്റിൽ വെല്ലുവിളി ഉയർത്തി അമിത് ഷാ

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.