Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ബംഗാളിൽ അഞ്ച് ലക്ഷം ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാകും; മമത സർക്കാരിന്റെ ഹർജി പിൻവലിച്ച് ബിജെപി സർക്കാർ
    National

    ബംഗാളിൽ അഞ്ച് ലക്ഷം ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാകും; മമത സർക്കാരിന്റെ ഹർജി പിൻവലിച്ച് ബിജെപി സർക്കാർ

    ഓൺലൈൻ ഡെസ്ക്May 16, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിർണായക തീരുമാനം എടുത്തു. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുൻ തൃണമൂൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ പുതിയ സർക്കാർ തീരുമാനിച്ചു. ഇതോടെ ഏകദേശം അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകൾ അസാധുവാകും.2024 മെയ് 22-നായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 77 സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 75 വിഭാഗങ്ങളും മുസ്ലിം സമുദായങ്ങളായിരുന്നു. 2010 മുതൽ 2012 വരെയുള്ള കാലയളവിൽ ഇടത് മുന്നണി സർക്കാരും പിന്നീട് വന്ന തൃണമൂൽ സർക്കാരുമാണ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൃത്യമായ സർവേകളോ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം മതപരമായ അടിസ്ഥാനത്തിലാണ് സംവരണം നൽകിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.ഹൈക്കോടതി വിധിക്കെതിരെ മമത ബാനർജി സർക്കാർ നൽകിയ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കുനാൽ മിമാനി സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വിധി അംഗീകരിക്കുന്നുവെന്ന നിലപാടാണ് പുതിയ സർക്കാർ ഇതിലൂടെ വ്യക്തമാക്കുന്നത്. ഹർജി പിൻവലിക്കുന്നതിനൊപ്പം 2011 മുതൽ സംസ്ഥാനത്ത് വിതരണം ചെയ്ത മുഴുവൻ എസ്സി, എസ്ടി, ഒബിസി സർട്ടിഫിക്കറ്റുകളും പുനഃപരിശോധിക്കാൻ പിന്നാക്ക ക്ഷേമ വകുപ്പ് ഉത്തരവിട്ടു. ഏകദേശം 1.69 കോടി രേഖകളാണ് ഇത്തരത്തിൽ പരിശോധിക്കുക. ഇതിൽ തൃണമൂൽ സർക്കാരിന്റെ ‘ദുആരെ സർക്കാർ’ പദ്ധതി വഴി വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളും ഉൾപ്പെടും. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും പുതിയ സർക്കാരിന്റേത് ശരിയായ നടപടിയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തപസ് റോയ് പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കാനാണ് ഈ നീക്കമെന്ന് ബിജെപി അവകാശപ്പെട്ടു. ശരിയായ രീതിയിൽ സർവേ നടത്തി അർഹരായവർക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ ഒബിസി പട്ടിക തയ്യാറാക്കുമെന്നും സർക്കാർ സൂചിപ്പിച്ചു

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleചോളചരിത്രത്തിന്റെ താളുകള്‍ ഇന്ത്യയിലേക്ക്; ആയിരം വര്‍ഷം പഴക്കമുള്ള ആനൈമംഗലം ചെപ്പേടുകള്‍ നെതര്‍ലന്‍ഡ്‌സ് കൈമാറി
    Next Article വി.ഡി. സതീശന്‍ മന്ത്രിസഭ: രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറിന് കേന്ദ്രത്തിന്റെ വിലക്ക്: സുരക്ഷാ ആശങ്കകൾക്കിടെ മെറ്റയ്‌ക്ക് നോട്ടീസ്

    July 2, 2026
    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.