Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കർണാടകയിൽ രാഷ്ട്രീയ മാറ്റം: സിദ്ധരാമയ്യ രാജിവെച്ചു; ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് സൂചന
    Featured

    കർണാടകയിൽ രാഷ്ട്രീയ മാറ്റം: സിദ്ധരാമയ്യ രാജിവെച്ചു; ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് സൂചന

    ഓൺലൈൻ ഡെസ്ക്May 29, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് രാജി അംഗീകരിച്ചതോടെ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ സജീവമായി. കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

    പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയും തുടർനടപടികളും വേഗത്തിലാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലുള്ള സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തിരിച്ചെത്തിയ ശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും. ശനിയാഴ്ച ഈ യോഗം നടന്നാൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കാനാണ് നീക്കം. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭയുടെ പൂർണ്ണമായ പുനഃസംഘടന നടക്കുക.

    അതേസമയം, രാജിക്ക് പിന്നാലെ ചില ഉപാധികൾ സിദ്ധരാമയ്യ ഹൈക്കമാൻഡിന് മുന്നിൽ വെച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ തുടർന്നും സജീവമായിരിക്കുമെന്നും രാജ്യസഭാ സീറ്റ് ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകന് മന്ത്രിസഭയിൽ സ്ഥാനം നൽകണമെന്നും, തന്റെ പക്ഷത്തുള്ള പത്തിലധികം പേർക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിലവിൽ ഡി കെ ശിവകുമാർ വഹിക്കുന്ന കെ പി സി സി അധ്യക്ഷ സ്ഥാനം സതീഷ് ജാർക്കിഹോളിക്ക് നൽകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സിദ്ധരാമയ്യ, താൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച അദ്ദേഹം, ജനങ്ങൾ നൽകിയ അവസരം പൂർണ്ണതയോടെ വിനിയോഗിക്കാൻ കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleപുതിയ അധ്യയന വർഷത്തിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം.
    Next Article വിദ്യാർഥിനികൾക്ക് ആർത്തവ അവധി, പെൻഷൻ 3000 രൂപ; സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026
    Featured

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026
    Featured

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.