Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » അദാനിക്കെതിരായ യുഎസ് കേസുകൾ ഒത്തുതീർപ്പാക്കി; ഓഹരി വിപണിയിൽ കുതിപ്പ്
    Economy

    അദാനിക്കെതിരായ യുഎസ് കേസുകൾ ഒത്തുതീർപ്പാക്കി; ഓഹരി വിപണിയിൽ കുതിപ്പ്

    ഓൺലൈൻ ഡെസ്ക്May 19, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഡൽഹി: ഗൗതം അദാനിക്കെതിരായ സിവിൽ, ക്രിമിനൽ കേസുകൾ യുഎസ് പിൻവലിക്കുന്നു. സൗരോർജ്ജ പദ്ധതികളിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട കേസിൽ അദാനി ഏകദേശം 57 കോടി രൂപയും അനന്തരവൻ സാഗർ അദാനി 115 കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് മാത്രമല്ല സിവിൽ കേസുകൾ പിൻവലിക്കാൻ കാരണം. ഇറാനിയൻ ഊർജ്ജം വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീർപ്പാക്കാനായി വലിയ തുകയാണ് അദാനി എന്റർപ്രൈസസ് യുഎസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി അദാനി എന്റർപ്രൈസസ് യുഎസ് ട്രഷറി വകുപ്പിന് 27.5 കോടി ഡോളറാണ് നൽകുന്നത്. ഇത് ഏകദേശം 2500 കോടി രൂപയിലധികം വരും.

    2023 നവംബർ മുതൽ 2025 ജൂൺ വരെ ഇറാനിയൻ ഊർജ്ജം വാങ്ങിയതുമായി ബന്ധപ്പെട്ട കേസും അദാനി എന്റർപ്രൈസസിനെതിരെയുണ്ട്. ഇത് തിങ്കളാഴ്ച യുഎസ് ട്രഷറി വകുപ്പ് തീർപ്പാക്കി. ഇറാനെതിരെയുള്ള ഉപരോധങ്ങൾ ലംഘിച്ച് ഊർജ്ജ ഇടപാടുകൾ നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം, ദ്രവീകൃത പ്രകൃതി വാതകം എന്നിവ വാങ്ങിയിരുന്നു. ഇറാനിൽ നിന്നാണ് കമ്പനി ഇത് വാങ്ങിയത് എന്നതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയിലെ സൗരോർജ്ജം പദ്ധതികൾക്കായി കൈക്കൂലി നൽകിയത് യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചതുമായി ബന്ധപ്പെട്ട കേസിന് പുറമെയായിരുന്നു അദാനി നേരിട്ട നിയമപരമായ ഈ പ്രതിസന്ധി.

    ഗൗതം അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ യുഎസ് ഒഴിവാക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണികൾ വീണ്ടും അദാനി ഗ്രൂപ്പിന് തുറന്നുകിട്ടുകയാണ്, പ്രത്യേകിച്ചും യുഎസ് വിപണി. ഇത് നിക്ഷേപകർക്കും നേട്ടമാകും. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ, ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്, ട്രഷറി ഡിപ്പാർട്ട്മെന്റ് എന്നിവയുമായുള്ള ഒത്തുതീർപ്പുകൾ അദാനിക്ക് നേട്ടമാകും. ഈ നീക്കം അദാനി ഇൻഡസ്ട്രീസിലെ വിദേശ സ്ഥാപന നിക്ഷേപകരെ പിന്തിരിപ്പിച്ച ആരോപണം ഇല്ലാതാക്കാൻ സഹായിക്കും. 2024-ലെ കുറ്റപത്രം ഡോളർ മൂല്യമുള്ള ബോണ്ടുകൾ പുറപ്പെടുവിക്കുന്നതിനും അമേരിക്കൻ, യൂറോപ്യൻ സ്ഥാപന നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനുമുള്ള അദാനിയുടെ ശ്രമങ്ങളെ ബാധിച്ചിരുന്നു. പുതിയ ഒത്തുതീർപ്പ് ഗ്രൂപ്പിന് കടം പുനഃക്രമീകരിക്കുന്നതിന് ഉൾപ്പെടെ സഹായകരമാകും. ആഗോള ഊർജ്ജ പദ്ധതികൾ, അടിസ്ഥാന സൗകര്യ രംഗത്തെ പുതിയ പദ്ധതികൾ എന്നിവയ്ക്കും ഇത് നിർണായകമാകും. വാർത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ മുന്നേറ്റം ഉണ്ടായി. അദാനി എന്റർപ്രൈസസ് ഓഹരികൾ രാവിലെ 2741 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഓഹരി വിപണി കുതിക്കുന്നു: നിഫ്റ്റി 23,750 കടന്നു, അദാനി ഓഹരികളിൽ മുന്നേറ്റം, രൂപയുടെ മൂല്യത്തകർച്ച ആശങ്കയായി തുടരുന്നു
    Next Article ട്രംപിന്റെ അപ്രതീക്ഷിത നീക്കം: ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    രാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി

    August 13, 2026
    National

    ഡൽഹി ചെങ്കോട്ട ഭീകരാക്രമണം അൽഖ്വയ്ദയുടെ ആസൂത്രണം; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ റിപ്പോർട്ട്

    August 13, 2026
    National

    ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ പാർലമെന്റിൽ വെല്ലുവിളി ഉയർത്തി അമിത് ഷാ

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.