മലപ്പുറം: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ, മുൻ കായികമന്ത്രി വി. അബ്ദുറഹിമാനുവേണ്ടി ഇ-മെയിൽ ഇടപാടുകൾ കൈകാര്യം ചെയ്ത അമീറ ഐഷാ ബീഗത്തിന്റെ പങ്ക് സംബന്ധിച്ച അന്വേഷണം കൂടുതൽ ചോദ്യങ്ങളുയർത്തുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ആശയവിനിമയം നടത്തിയതും മുൻ മന്ത്രിയുടെ ഓഫീസിനായി ഇ-മെയിലുകൾ തയ്യാറാക്കിയതും അമീറയാണെന്ന വിവരം പുറത്തുവന്നതോടെയാണ് വിഷയം കൂടുതൽ സങ്കീർണ്ണമായത്. കായികമന്ത്രി ഒ.ജെ. ജനീഷ് സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.പൊന്നാനി എംഇഎസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് അമീറ ഐഷാ ബീഗം. തൃശൂർ ചെറുതുരുത്തി സ്വദേശിനിയായ ഇവർ കോളജിന്റെ 2025-26 ഹാൻഡ്‌ബുക്കിലും ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപികയായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സർക്കാർ സംവിധാനത്തിലോ ഔദ്യോഗിക പദവിയിലോ ഇല്ലാത്ത ഒരാൾ ഇത്രയും നിർണായകമായ അന്താരാഷ്ട്ര ആശയവിനിമയത്തിൽ എങ്ങനെ പങ്കാളിയായി എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് മുൻ മന്ത്രിയെ പരിചയപ്പെട്ടതെന്നും പ്രതിഫലം വാങ്ങാതെയാണ് കാര്യങ്ങൾ ചെയ്തതെന്നും അമീറ വിശദീകരിക്കുന്നു.അതേസമയം, മെസ്സി വിവാദത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന വി. അബ്ദുറഹിമാന്റെ വാദം കായികമന്ത്രി ഒ.ജെ. ജനീഷ് തള്ളിക്കളഞ്ഞു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ ഇടപെടലുകൾ നടന്നതായാണ് മന്ത്രിയുടെ ആരോപണം. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ആവശ്യപ്പെട്ട് ഭരണതലത്തിലും രാഷ്ട്രീയ വേദികളിലും ചർച്ചകൾ തുടരുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
Related Posts
Add A Comment

