Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കർക്കടക വാവ് ബലിതർപ്പണം: പിതൃസ്മരണയിൽ ഭക്തിസാന്ദ്രമായി കേരളം, പ്രധാന ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
    Kerala

    കർക്കടക വാവ് ബലിതർപ്പണം: പിതൃസ്മരണയിൽ ഭക്തിസാന്ദ്രമായി കേരളം, പ്രധാന ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

    ഓൺലൈൻ ഡെസ്ക്August 12, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: കർക്കടക വാവ് ദിനത്തിൽ പിതൃക്കളുടെ സ്മരണയിൽ സംസ്ഥാനത്തുടനീളം ഭക്തിനിർഭരമായ ബലിതർപ്പണ ചടങ്ങുകൾ നടന്നു. പുലർച്ചെ മുതൽ തന്നെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും പുണ്യസ്‌നാനഘട്ടങ്ങളിലും പിതൃമോക്ഷം തേടി വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

    ആലുവ മണപ്പുറത്ത് പുലർച്ചെ നാലുമണി മുതൽ ബലികർമ്മങ്ങൾ ആരംഭിച്ചു. പിതൃക്കളുടെ അനുഗ്രഹം തേടി ഇന്നലെ വൈകിട്ടുതന്നെ നിരവധി വിശ്വാസികൾ മണപ്പുറത്ത് എത്തിച്ചേർന്നിരുന്നു. പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്ന വിശ്വാസത്തോടെ ദർഭ, എള്ള്, അരി, കറുക, തുളസി, ചന്ദനം, ജലം തുടങ്ങിയവ ഉപയോഗിച്ചാണ് ബലികർമ്മങ്ങൾ പൂർത്തിയാക്കിയത്. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ജീവിച്ചിരിക്കുന്ന മക്കളും ബന്ധുക്കളും ചേർന്ന് നടത്തുന്ന ഈ ചടങ്ങിൽ പങ്കുചേരാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.

    ആലുവ മണപ്പുറം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവിടങ്ങൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ചെറുക്ഷേത്രങ്ങളിലും പുണ്യസ്‌നാനഘട്ടങ്ങളിലും ഇന്ന് ബലിതർപ്പണം നടന്നു. വിശ്വാസികളുടെ സുരക്ഷയ്ക്കും തിരക്ക് നിയന്ത്രിക്കുന്നതിനുമായി അതത് കേന്ദ്രങ്ങളിൽ ശക്തമായ പോലീസ് സന്നാഹവും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Article2026 ഹോക്കി ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ ഒഴിവാക്കി പുതിയ മത്സരക്രമം പ്രഖ്യാപിച്ച് എഫ്‌ഐഎച്ച്
    Next Article പാകിസ്താൻ സൈനിക കുടുംബത്തിൽ ചാരനായി നുഴഞ്ഞുകയറിയ ഇന്ത്യൻ വനിതയുടെ അവിശ്വസനീയമായ ജീവിതകഥ പുറത്ത്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026
    Kerala

    വീര സവർക്കർ ചോദ്യം ചോദിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി ഇടപെടൽ

    August 13, 2026
    Kerala

    ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ആഭ്യന്തര വകുപ്പിന് കത്ത് നൽകി

    August 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.