തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും. ആഭ്യന്തരമന്ത്രിസ്ഥാനം വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. വിജിലൻസ് വകുപ്പും ചെന്നിത്തലയ്ക്ക് നൽകിയേക്കും. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഇന്ന് ചെന്നിത്തലയെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. തന്റെ വിശ്വസ്തരായ നാലുപേരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യം പരിഗണിച്ചേക്കില്ല.വി.ഡി. സർക്കാരിൽ ആരൊക്കെ മന്ത്രിമാരാകുമെന്ന വ്യക്തമായ ചിത്രം നാളെ ലഭിക്കും. അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കെ. മുരളീധരൻ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരും മന്ത്രിസഭയിൽ ഉണ്ടായേക്കും എന്നാണ് സൂചന.
Subscribe to Updates
Get the latest creative news from FooBar about art, design and business.
Related Posts
Add A Comment

