Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ട്രംപ് മൊബൈൽ T1 അമേരിക്കൻ വിപണിയിലേക്ക്: പ്രതിഷേധങ്ങൾക്കിടെ വിതരണം ഈ ആഴ്ച
    Economy

    ട്രംപ് മൊബൈൽ T1 അമേരിക്കൻ വിപണിയിലേക്ക്: പ്രതിഷേധങ്ങൾക്കിടെ വിതരണം ഈ ആഴ്ച

    ഓൺലൈൻ ഡെസ്ക്May 16, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് സംരംഭമായ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച ട്രംപ് മൊബൈല്‍ ടി1 ഫോണ്‍ ഒടുവില്‍ അമേരിക്കന്‍ വിപണിയിലേക്ക് എത്താനൊരുങ്ങുന്നു. നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഫോണുകളുടെ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ക്ക് വിതരണം ആരംഭിക്കും ട്രംപ് മൊബൈല്‍ സിഇഒ പാറ്റ് ഒബ്രിയന്‍ ആണ് ഇമെയില്‍ സന്ദേശത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ഫോണിനുള്ള മുന്‍കൂര്‍ ബുക്കിങ്ങുകള്‍ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് കമ്പനി ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ പ്രീ-ഓര്‍ഡറുകളും പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.2025 ജൂണില്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവര്‍ ചേര്‍ന്നാണ് ട്രംപ് മൊബൈല്‍ പ്രഖ്യാപിച്ചത്. 100 ഡോളര്‍ മുന്‍കൂര്‍ തുക നല്‍കി ആയിരക്കണക്കിന് ആളുകള്‍ ഫോണ്‍ ബുക്ക് ചെയ്തിരുന്നു. ഏകദേശം ആറുലക്ഷത്തോളം ബുക്കിങ്ങുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 11 മാസം പിന്നിട്ടിട്ടും ഫോണ്‍ വിപണിയിലെത്താതിരുന്നതോടെ ഉപഭോക്താക്കളുടെ പ്രതിഷേധം ശക്തമായി. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മിച്ച ഫോണ്‍ എന്ന അവകാശവാദത്തോടെയായിരുന്നു ട്രംപ് മൊബൈല്‍ അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് വിദേശത്ത് നിര്‍മിച്ച ഘടകങ്ങളും ഫോണില്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതോടെ ‘Made in USA’ എന്ന മുദ്രാവാക്യത്തില്‍ നിന്ന് ‘American values inspired smartphone’ എന്ന രീതിയിലേക്ക് കമ്പനി നിലപാട് മാറ്റുകയും ചെയ്തു.499 യുഎസ് ഡോളറാണ് ടി1 ഫോണിന്റെ പ്രഖ്യാപിത വില. സ്വര്‍ണ നിറത്തിലുള്ള ഡിസൈനാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. ഫോണിനൊപ്പം പ്രത്യേക മൊബൈല്‍ സേവനവും കമ്പനി അവതരിപ്പിക്കുന്നുണ്ട്. പ്രതിമാസം 47.45 ഡോളര്‍ നിരക്കിലുള്ള ’47 Plan’ വഴി അണ്‍ലിമിറ്റഡ് കോളുകള്‍, ഡാറ്റ, മെസേജിംഗ്, ടെലിഹെല്‍ത്ത് സേവനങ്ങള്‍, റോഡ്സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്തിടെ ഫോണിന് FCC, PTCRB തുടങ്ങിയ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചിരുന്നു. കൂടാതെ ഗൂഗിളിന്റെ പ്ലേ സര്‍ട്ടിഫൈഡ് ഉപകരണങ്ങളുടെ പട്ടികയിലും ടി1 ഫോണ്‍ ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന സൂചന ശക്തമായത്. ഫോണ്‍ വിപണിയിലെത്തുന്ന വാര്‍ത്തയ്ക്കൊപ്പം ട്രംപ് മൊബൈലിന്റെ ആദ്യ പ്രമോഷണല്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. പുതുക്കിയ ഡിസൈനിലുള്ള ഹാന്‍ഡ്സെറ്റ്, തെളിഞ്ഞ പ്ലാസ്റ്റിക് കേസ്, പവര്‍ ബ്രിക്ക്, സ്വര്‍ണ നിറത്തിലുള്ള USB-C കേബിള്‍ എന്നിവയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. AT&T, Verizon, T-Mobile എന്നീ അമേരിക്കന്‍ മൊബൈല്‍ കമ്പനികള്‍ക്ക് പുതിയ വെല്ലുവിളിയാകുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleവി.ഡി. സതീശന്‍ മന്ത്രിസഭ: രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും
    Next Article ഡൽഹി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 5.5 കോടിയുടെ സ്വർണ്ണവുമായി അമേരിക്കൻ പൗരൻ പിടിയിൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Economy

    ഓഹരി വിപണിയില്‍ ഉണർവ്: ഐടി ഓഹരികളുടെ കരുത്തിൽ നിഫ്റ്റിയും സെൻസെക്സും കുതിച്ചുയരുന്നു

    July 2, 2026
    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Economy

    ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവ്; നിഫ്റ്റിയിൽ കുതിപ്പ്, നേട്ടത്തോടെ സെൻസെക്സ് വ്യാപാരം

    July 1, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.