Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    അയത്തുള്ള അലി ഖമേനിയുടെ അന്ത്യകർമങ്ങൾ തുടങ്ങി സംസ്കാരം ജൂലൈ ഒമ്പതിന് മഷാദിൽ

    July 4, 2026

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » അമേരിക്ക-ഇറാൻ കരാർ തള്ളി ബെഞ്ചമിൻ നെതന്യാഹു ഇസ്രയേൽ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപനം
    Featured

    അമേരിക്ക-ഇറാൻ കരാർ തള്ളി ബെഞ്ചമിൻ നെതന്യാഹു ഇസ്രയേൽ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപനം

    ഓൺലൈൻ ഡെസ്ക്June 16, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ വെര്‍ച്വലായി ഒപ്പുവെച്ച ചരിത്രപരമായ കരാറിനെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്തിയെങ്കിലും മേഖലയിലെ പോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. നിലവിലെ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും, ഇസ്രയേലിന് സ്വന്തമായി സുരക്ഷാ താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, ഇറാന് വേണ്ടി സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഖാലിബാഫും ധാരണാപത്രത്തില്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകമാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.

    താനും ട്രംപും എല്ലാ വിഷയങ്ങളിലും ഒരേ നിലപാടല്ല പുലര്‍ത്തുന്നതെന്ന് മാധ്യമങ്ങളെ കണ്ട നെതന്യാഹു തുറന്നു പറഞ്ഞു. മികച്ച കുടുംബങ്ങളില്‍ പോലും അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ട്രംപ് അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍, ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇസ്രയേലിന്റെ സുരക്ഷാ മുന്‍ഗണനകളില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താന്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധം നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നും, ഗാസ, തെക്കന്‍ ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ നിലവില്‍ പദ്ധതിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    അതേസമയം, ഇറാന്‍ ദേശീയ സുരക്ഷാ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ കരാറിനെ പിന്തുണച്ചിട്ടുണ്ട്. ലെബനനിലെ വെടിനിര്‍ത്തല്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ധാരണയെന്നാണ് ഇറാന്റെ വിശദീകരണം. ഇറാനുള്ള ഉപരോധങ്ങളിലെ ഇളവുകള്‍ അവരുടെ വരുംദിനങ്ങളിലെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ഔദ്യോഗിക ഒപ്പിടീല്‍ ചടങ്ങിന് ശേഷം കരാറിന്റെ പൂര്‍ണ്ണരൂപം പരസ്യപ്പെടുത്തുമെന്നും ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. യുഎസ് ഉപരോധം നീക്കിയതോടെ ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പലുകളുടെ യാത്ര പുനരാരംഭിച്ചിട്ടുണ്ട്. 107 ദിവസമായി തുടരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിന് കരാറിലൂടെ താല്കാലിക ശമനമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷ.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleനരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി: ചരിത്രനേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി
    Next Article സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 1,11,000 രൂപയായി ഇടിഞ്ഞു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    അയത്തുള്ള അലി ഖമേനിയുടെ അന്ത്യകർമങ്ങൾ തുടങ്ങി സംസ്കാരം ജൂലൈ ഒമ്പതിന് മഷാദിൽ

    July 4, 2026
    Featured

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026
    Featured

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    അയത്തുള്ള അലി ഖമേനിയുടെ അന്ത്യകർമങ്ങൾ തുടങ്ങി സംസ്കാരം ജൂലൈ ഒമ്പതിന് മഷാദിൽ

    July 4, 2026

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.