Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » സ്വകാര്യ ബഹിരാകാശ സ്വപ്‌നങ്ങൾ യാഥാർഥ്യത്തിലേക്ക്; വിക്രം-1 റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു
    Economy

    സ്വകാര്യ ബഹിരാകാശ സ്വപ്‌നങ്ങൾ യാഥാർഥ്യത്തിലേക്ക്; വിക്രം-1 റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു

    ഓൺലൈൻ ഡെസ്ക്April 25, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഹൈദരാബാദ്: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ലക്ഷ്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ അടുക്കുന്നു. സ്കൈറൂട്ട് എയ്‌റോസ്‌പേസ് തങ്ങളുടെ വിക്രം-1 റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്. നിർണ്ണായകമായ പ്രീ-ലോഞ്ച് ഘട്ടങ്ങൾ പൂർത്തിയായി. ഇതോടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്ക് വിക്രം-1 തുടക്കമിടുകയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹൈദരാബാദിലുള്ള സ്കൈറൂട്ടിന്റെ മാക്സ്-ക്യു കാമ്പസ് സന്ദർശിച്ച് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു.

    സ്വകാര്യ കമ്പനി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ റോക്കറ്റിന്റെ ലോഞ്ച് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് വഴിത്തിരിവാകും. ഈ രംഗത്തുള്ള രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നാണ് സ്കൈറൂട്ട്. വിക്രം-1 അതിന്റെ പ്രീ-ലോഞ്ച് ടെസ്റ്റിംഗ് പ്രോഗ്രാമിന്റെ ഭാഗമായ ഇന്റഗ്രേറ്റഡ് ഇലക്ട്രിക്കൽ ടെസ്റ്റ് (IET) കമ്പൈൻഡ്-ഫേസ് 3 പൂർത്തിയാക്കിയതായി സ്കൈറൂട്ട് എയ്‌റോസ്‌പേസ് അറിയിച്ചു. ലോഞ്ചിന് മുമ്പുള്ള ഏറ്റവും നിർണ്ണായകമായ ഘട്ടങ്ങളിലൊന്നാണിത്. വാഹനത്തെയും ഗ്രൗണ്ട് സോഫ്റ്റ്‌വെയറിനെയും ഇലക്ട്രിക്കൽ ഇന്റർഫേസുകളെയും ആദ്യമായി ഒന്നിച്ച് പ്രവർത്തിപ്പിക്കുന്നതാണിത്. ഈ കൃത്രിമ വിക്ഷേപണ സാഹചര്യത്തിൽ എല്ലാ ഓൺബോർഡ് സിസ്റ്റങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.

    ചെറിയ ഉപഗ്രഹങ്ങൾക്ക് ചെലവ് കുറഞ്ഞ ലോഞ്ച് സേവനങ്ങൾ നൽകാനുള്ള സ്കൈറൂട്ടിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഓർബിറ്റൽ റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. വളർന്നുവരുന്ന ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാൻ ഇതോടെ സ്കൈറൂട്ടിനും കഴിയും. ഇന്ത്യൻ ബഹിരാകാശ ഇതിഹാസമായ വിക്രം സാരാഭായിയുടെ പേരിട്ടിരിക്കുന്ന ഈ വാഹനം താഴ്ന്ന ഭ്രമണപഥത്തിൽ പേലോഡുകൾ കാര്യക്ഷമതയോടെ എത്തിക്കാൻ കഴിയുവിധം രൂപകൽപ്പന ചെയ്തതാണ്. ഇന്ത്യ സ്വകാര്യ പങ്കാളികൾക്ക് ബഹിരാകാശ മേഖല തുറന്നുകൊടുത്ത നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം മുന്നേറ്റങ്ങൾ വരുന്നത്. പ്രധാനപ്പെട്ട ടെസ്റ്റിംഗ് നാഴികക്കല്ലുകൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും വിക്രം-1 ന്റെ അന്തിമ വിക്ഷേപണ തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ പരിശോധനകളും പൂർത്തിയാക്കുകയും അന്തിമ അനുമതികൾ ലഭിക്കുകയും ചെയ്തശേഷം തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം. വിക്ഷേപണം വിജയിക്കുകയാണെങ്കിൽ വിക്രം-1 ദൗത്യം ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ വ്യവസായരംഗത്തെ ചരിത്ര നിമിഷമായിരിക്കും. സ്കൈറൂട്ട് എയ്‌റോസ്‌പേസ് ആഗോള വിപണിയിൽ സാന്നിധ്യം അറിയിക്കും. രാജ്യത്തിന്റെ വാണിജ്യ ബഹിരാകാശ മേഖലയിലെ ഒരു പുതിയ യുഗത്തിന് ഇതോടെ തുടക്കം കുറിക്കുകയും ചെയ്യും.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleലക്ഷം കോടിയാക്കിയ ഓഹരി: നിക്ഷേപം വെറും 5 വർഷം കൊണ്ട്!
    Next Article ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ചെയ്‌സിങ്; ഡൽഹിയെ തകർത്ത് പഞ്ചാബിന്റെ മിന്നും ജയം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Economy

    ഓഹരി വിപണിയില്‍ ഉണർവ്: ഐടി ഓഹരികളുടെ കരുത്തിൽ നിഫ്റ്റിയും സെൻസെക്സും കുതിച്ചുയരുന്നു

    July 2, 2026
    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Economy

    ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവ്; നിഫ്റ്റിയിൽ കുതിപ്പ്, നേട്ടത്തോടെ സെൻസെക്സ് വ്യാപാരം

    July 1, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.