Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » പ്രളയക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
    Kerala

    പ്രളയക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

    ഓൺലൈൻ ഡെസ്ക്August 4, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും ഏകോപനത്തിലും സര്‍ക്കാര്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് ദുരിതം ഇത്രത്തോളം രൂക്ഷമാക്കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ മുഖ്യമന്ത്രി മറ്റ് പരിപാടികളിലും ഉദ്ഘാടനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.ബി. ഗോപകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്. സുരേഷ്, അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് കെ. സോമന്‍ എന്നിവരടങ്ങിയ സംഘം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

    ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. പല ക്യാമ്പുകളിലും കുടിവെള്ളം, ശുചിത്വം, ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ എന്നിവ അപര്യാപ്തമാണ്. വെള്ളം കയറിയ പ്രദേശങ്ങളില്‍ മതിയായ രക്ഷാബോട്ടുകള്‍ എത്തിക്കുന്നതിലും അധികൃതര്‍ വീഴ്ച വരുത്തി. പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലം ജനങ്ങള്‍ അനുഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    കേരളത്തില്‍ വര്‍ഷംതോറും പ്രളയക്കെടുതികള്‍ ആവര്‍ത്തിക്കുന്നത് പ്രകൃതിയുടെ മാത്രം സൃഷ്ടിയല്ലെന്നും, മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ദീര്‍ഘവീണമില്ലാത്ത വികസന നയങ്ങളും ആസൂത്രണക്കുറവുമാണ് ഇതിന് കാരണമെന്നും രാജീവ് ചന്ദ്രശേഖർ വിമര്‍ശിച്ചു. പ്രളയം കഴിഞ്ഞ് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതില്‍ മാത്രം സര്‍ക്കാര്‍ ഒതുങ്ങരുത്. നദികളുടെയും തോടുകളുടെയും സംരക്ഷണം, ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണം, ശാസ്ത്രീയമായ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ എന്നിവ അടിയന്തരമായി നടപ്പാക്കണം. സ്ഥിരം പ്രളയ ഭീഷണി നേരിടുന്ന മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleപിഎസ്‌സി റാങ്ക് പട്ടികയിൽ ക്രമക്കേട് ആരോപണം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ചോർന്നതായി പരാതി ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നു
    Next Article സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു മരണം 16 ആയി ദുരിതാശ്വാസ ക്യാമ്പുകൾ സജീവമാക്കി സർക്കാർ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026
    Kerala

    വീര സവർക്കർ ചോദ്യം ചോദിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി ഇടപെടൽ

    August 13, 2026
    Kerala

    ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ആഭ്യന്തര വകുപ്പിന് കത്ത് നൽകി

    August 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.