Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം വർദ്ധിക്കുന്നു; കൊതുക് നശീകരണത്തിന് കർശന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
    Kerala

    ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം വർദ്ധിക്കുന്നു; കൊതുക് നശീകരണത്തിന് കർശന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

    ഓൺലൈൻ ഡെസ്ക്July 31, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തൃശ്ശൂർ: ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം. ഇടവിട്ട് പെയ്യുന്ന മഴ കൊതുക് പെരുകാൻ അനുകൂല സാഹചര്യമൊരുക്കുന്നതിനാൽ, ഓഗസ്റ്റ് 3, 4 തീയതികളിൽ പൊതുജനങ്ങൾ സ്വന്തം നിലയിൽ പരിസര ശുചീകരണവും കൊതുക് നിർമാർജനവും ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും നിർമ്മാണ മേഖലകളിലും, ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യേക ഡ്രൈ ഡേ ആചരിക്കണം.

    ഡെങ്കിപ്പനി പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ്. വീട്ടിനകത്തും പുറത്തും കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഫ്രിഡ്ജിന് പുറകിലെ ട്രേ, ചെടിച്ചട്ടികൾക്ക് താഴെയുള്ള പാത്രങ്ങൾ, അലങ്കാരച്ചെടികൾ വളർത്തുന്ന പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റുകൾ എന്നിവയിൽ കൂത്താടികൾ വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം. വീടിനു പുറത്ത് അലക്ഷ്യമായി കിടക്കുന്ന ചിരട്ടകൾ, കുപ്പികൾ, ടയറുകൾ, ആട്ടുകല്ല്, ഉരൽ, വാഷ്‌ബേസിൻ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കേണ്ടതാണ്. കൂടാതെ, ടെറസ്, സൺഷെയ്ഡ്, റൂഫിന്റെ പാത്തികൾ, പ്ലാസ്റ്റിക് കവറുകൾ, ടാർപോളിൻ ഷീറ്റുകൾ എന്നിവയിൽ വെള്ളം തങ്ങിനിൽക്കുന്നില്ലെന്നും, ജലസംഭരണികളും ടാങ്കുകളും കൊതുക് കടക്കാത്ത രീതിയിൽ ഭദ്രമായി മൂടിയിട്ടുണ്ടെന്നും ഉറപ്പുവരുത്തണം.

    കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രതിരോധ ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, ജനലുകളിലും വാതിലുകളിലും കൊതുകുവലകൾ ഘടിപ്പിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പൂർണ്ണമായും വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പനിയുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ പാടില്ല. ഉറങ്ങുമ്പോൾ നിർബന്ധമായും കൊതുകുവല ഉപയോഗിക്കണം. രോഗലക്ഷണങ്ങൾ കുറയാതിരിക്കുകയോ തീവ്രമാവുകയോ ചെയ്താൽ അമാന്തിക്കാതെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകുളച്ചൽ വിജയ ദിനം: ചരിത്രപ്രസിദ്ധമായ പോരാട്ടത്തിന്റെ 285-ാം വാർഷികം ആഘോഷിച്ചു
    Next Article ലോകകപ്പ് വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് നല്‍കാന്‍ ഫിഫയുടെ നീക്കം; വന്‍ പ്രതിഷേധവുമായി കോണ്‍കാകാഫും
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026
    Kerala

    വീര സവർക്കർ ചോദ്യം ചോദിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി ഇടപെടൽ

    August 13, 2026
    Kerala

    ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ആഭ്യന്തര വകുപ്പിന് കത്ത് നൽകി

    August 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.