Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ചന്ദ്രയാൻ 3 ദൗത്യത്തിന് ആഗോള അംഗീകാരം: ഇസ്രോയെ തേടി എഐഎഎ ഗൊദാർഡ് അവാർഡ്
    Featured

    ചന്ദ്രയാൻ 3 ദൗത്യത്തിന് ആഗോള അംഗീകാരം: ഇസ്രോയെ തേടി എഐഎഎ ഗൊദാർഡ് അവാർഡ്

    ഓൺലൈൻ ഡെസ്ക്May 22, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ബെംഗളൂരു: ഇന്ത്യയുടെ അഭിമാനകരമായ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3-ന് ആഗോള അംഗീകാരം. ബഹിരാകാശ ശാസ്ത്ര രംഗത്തെ പരമോന്നത ബഹുമതികളിലൊന്നായ എ.ഐ.എ.എ (AIAA) ഗൊദാർഡ് അസ്ട്രോനോട്ടിക്സ് അവാർഡ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ (ഇസ്രോ) തേടിയെത്തി. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര ഇസ്രോയ്ക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.

    അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏയറോനോട്ടിക്സ് ആൻഡ് അസ്ട്രോനോട്ടിക്സ് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്. അസ്ട്രോനോട്ടിക്സ് മേഖലയിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ പുരസ്കാരം നൽകുന്നു. ലിക്വിഡ് എഞ്ചിൻ റോക്കറ്റുകളുടെ വികസനത്തിന് തുടക്കം കുറിച്ച റോബർട്ട് എച്ച്. ഗൊദാർഡിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ഭാര്യ എസ്തർ ക്രിസ്റ്റീൻ കിസ്ക് ഗൊദാർഡ് ആണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. 1975-ലാണ് അവാർഡ് ഇന്നത്തെ രീതിയിൽ വിതരണം ചെയ്യാൻ തുടങ്ങിയത്. 2023 ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ചരിത്ര നേട്ടമാണ് ഇസ്രോയെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്. ചന്ദ്രനിലെ മണ്ണിലെ മൂലകങ്ങളെയും രാസവസ്തുക്കളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ശേഖരിക്കാനും മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ഭാവി ദൗത്യങ്ങൾക്ക് അടിത്തറ പാകാനും ഈ ദൗത്യത്തിലൂടെ സാധിച്ചു.

    അവാർഡ് ദാന ചടങ്ങിൽ സംസാരിച്ച വിനയ് ക്വാത്ര ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികളും ‘സ്പേസ് വിഷൻ 2047’ എന്ന ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള വരാനിരിക്കുന്ന സുപ്രധാന ദൗത്യങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും, ഗവേഷണ സ്ഥാപനങ്ങളും വ്യവസായ മേഖലയും യോജിച്ച് പ്രവർത്തിക്കുന്നത് വരുംകാലത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleമുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കിവിളിച്ച് സർക്കാർ; പിണറായി വിജയന്റെ ഗൺമാൻ തുടരും
    Next Article ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ (JMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.