കൊച്ചി: ദക്ഷിണേന്ത്യയിൽ ആദ്യമായി ഫാംഡെന്റ് എക്സലൻസി ഇൻ ഡെന്റിസ്ട്രി അവാർഡുകളിൽ (Famdent Excellence in Dentistry Awards) ഒന്നാമതെത്തി കേരളത്തിന് അഭിമാനമായിരിക്കുകയാണ് എലൈറ്റ് ഡെന്റൽ സ്റ്റുഡിയോ. പന്ത്രണ്ടാമത് എഡിഷനിൽ ‘ക്ലിനിക് ഓഫ് ദി ഇയർ 2026’ എന്ന പരമോന്നത ബഹുമതിയാണ് ഇവർ സ്വന്തമാക്കിയത്. ഡൽഹി, മുംബൈ തുടങ്ങിയ വൻനഗരങ്ങളിലെ പ്രമുഖ ആശുപത്രികളോട് മത്സരിച്ചാണ് എലൈറ്റ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
തുടക്കവും വളർച്ചയും 2020-ൽ കോഴിക്കോട് എരഞ്ഞിപ്പാലത്ത് തുടക്കം കുറിച്ച എലൈറ്റ് ഡെന്റൽ സ്റ്റുഡിയോ ചുരുങ്ങിയ കാലം കൊണ്ടാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. നിലവിൽ കൊച്ചി പനമ്പള്ളി നഗറിലും കണ്ണൂരിൽ കൊയ്ലി ആശുപത്രിക്ക് സമീപത്തുമായി രണ്ട് അത്യാധുനിക ശാഖകൾ കൂടി ഇവർക്കുണ്ട്.
വ്യത്യസ്തമായ ചികിത്സാ രീതി തികച്ചും സുതാര്യവും രോഗിക്ക് മുൻഗണന നൽകുന്നതുമായ ചികിത്സാ പ്രോട്ടോക്കോളാണ് എലൈറ്റിന്റേത്. ക്ലിനിക്കിലെത്തുന്ന ഏതൊരു രോഗിക്കും മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രാഥമിക പരിശോധനയും വായയുടെ പൂർണ്ണമായ എക്സറേയും തികച്ചും സൗജന്യമായി നൽകുന്നു. ഈ പരിശോധനയിലൂടെ യഥാർത്ഥ പ്രശ്നം കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ വിദഗ്ധ ചികിത്സയിലേക്ക് കടക്കാറുള്ളൂ.
വിദഗ്ധരുടെ സേവനം ഓർത്തോഡോണ്ടിക്സ്, എൻ്റോഡോണ്ടിക്സ്, പിഡോഡോണ്ടിക്സ്, ഓറൽ ആൻഡ് മാക്സിലോ ഫേഷ്യല്‍ സര്‍ജറി തുടങ്ങി ദന്തചികിത്സയിലെ എല്ലാ വിഭാഗങ്ങളിലും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം മുഴുവൻ സമയവും ഇവിടെ ലഭ്യമാണ്. ഓരോ ഡിപ്പാർട്ട്മെന്റിലും രണ്ട് സ്പെഷ്യലിസ്റ്റുകൾ വീതം മൂന്ന് ബ്രാഞ്ചുകളിലുമായി ആകെ 52 വിദഗ്ധ ഡോക്ടർമാരാണ് സേവനമനുഷ്ഠിക്കുന്നത്. കൂടാതെ, ഒരേസമയം 10 പേർക്ക് ചികിത്സ നൽകാനുള്ള വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ വിദേശത്തുനിന്നുള്ള അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് പിഴവുകളില്ലാത്ത ചികിത്സ ഉറപ്പാക്കുന്നു. മികച്ച നിലവാരം പുലർത്തുമ്പോഴും സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഈ മികവ് തന്നെയാണ് വിദേശരാജ്യങ്ങളിൽ നിന്നുള്ള രോഗികളെപ്പോലും ഇവിടേക്ക് ആകർഷിക്കുന്നത്.
മാനേജിങ് ഡയറക്ടർ ഡോ. അമൽ സിദ്ധാർത്ഥ്, സ്ഥാപക ഡയറക്ടർമാരായ ജസീം അമ്മാട്ടിക്കാസ്, ഡോ. ജാഫർ ഹംസ എന്നിവരാണ് എലൈറ്റ് ഡെന്റൽ സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: * വെബ്സൈറ്റ്: elitedentalstudio.co.in

