ൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ ബദൽ മൂല്യനിർണ്ണയ രീതി സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറങ്ങി. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് സിബിഎസ്ഇ ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പരീക്ഷാ നടത്തിപ്പിലെ പ്രതിസന്ധികൾക്കിടയിൽ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും വ്യക്തത നൽകുന്നതാണ് ബോർഡിന്റെ ഈ പുതിയ തീരുമാനം.
പുതിയ മാനദണ്ഡപ്രകാരം, ചില പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികൾക്ക് ആ വിഷയങ്ങളിലെ ശരാശരി മാർക്ക് കണക്കാക്കിയായിരിക്കും ബാക്കിയുള്ള പേപ്പറുകൾക്ക് മാർക്ക് നൽകുക. തിയറി പേപ്പറിലെ പ്രകടനം, പ്രാക്ടിക്കൽ, ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ എന്നിവ മൂല്യനിർണ്ണയത്തിൽ പ്രധാന ഘടകങ്ങളാകും. ഇതിലൂടെ കൃത്യമായ ഫലം ഉറപ്പാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
80-ഉം 70-ഉം മാർക്കുള്ള തിയറി വിഷയങ്ങളുടെ കാര്യത്തിൽ, വിദ്യാർത്ഥികൾ സ്കൂളുകളിൽ നടത്തിയ ക്വാർട്ടർലി, ഹാഫ് ഇയർലി, പ്രീ-ബോർഡ് പരീക്ഷകളിലെ പ്രകടനമാണ് പരിഗണിക്കുക. ഇതിൽ ഏറ്റവും ഉയർന്ന മാർക്ക് ഏതാണോ അത് അന്തിമ ഫലത്തിനായി സ്കൂളുകൾക്ക് സമർപ്പിക്കാം. ഈ മാർക്കുകൾ സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിൽ കൃത്യസമയത്ത് അപ്ലോഡ് ചെയ്യണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

