വിപണന രംഗത്ത് പുത്തൻ ആശയങ്ങളോടെയാണ് തൃശ്ശൂരിൽ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ചേംബർ ഷോപ്പേഴ്സ് ക്യാരവാൻ 2026 സംഘടിപ്പിച്ചിട്ടുള്ളത് .
തൃശ്ശൂർ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ 2026 ഓഗസ്റ്റ് 8, 9 തീയതികളിൽ രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് എക്സ്പോ നടക്കുന്നത്.
ലൈഫ്സ്റ്റൈൽ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം എം.എൽ.എ. രാജൻ ജെ പല്ലൻ നിർവഹിച്ചു. വനിതാ വിംഗ് പ്രസിഡന്റ് ഡോക്ടർ കനക പ്രതാപ് അധ്യക്ഷത വഹിച്ചു. മറ്റ് സംഘാടകസമിതി അംഗങ്ങളുടെ ആഭിമുഖ്യത്തിൽ പ്രീമിയം ബ്രാൻഡുകൾ, വസ്ത്രങ്ങൾ, ഹോം ഡെക്കറുകൾ, ഫുഡ് സ്റ്റാളുകൾ ഹോംലിഫ്റ്റ് തുടങ്ങി സംരംഭകരുടെ വൈവിധ്യമായ 100 സ്റ്റാളുകളാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
Related Posts
Add A Comment

