Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ശബരിമല സ്വർണ്ണക്കവർച്ച കേസ് അന്വേഷണം വഴിത്തിരിവിൽ ദേവസ്വം ബോർഡ് മുൻ ഭരണസമിതിക്കെതിരെയും നടപടിക്ക് സാധ്യത
    Featured

    ശബരിമല സ്വർണ്ണക്കവർച്ച കേസ് അന്വേഷണം വഴിത്തിരിവിൽ ദേവസ്വം ബോർഡ് മുൻ ഭരണസമിതിക്കെതിരെയും നടപടിക്ക് സാധ്യത

    ഓൺലൈൻ ഡെസ്ക്June 27, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. 2025-ൽ ശബരിമലയിലെ സ്വർണ്ണപ്പാളികൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയിൽ ക്രമക്കേട് നടന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം കൂടുതൽ ശക്തമാക്കി. സംഭവസമയത്ത് അധികാരത്തിലുണ്ടായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് നീക്കം.

    ഇതിന്റെ ഭാഗമായി കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പൊലീസ് ആസ്ഥാനത്ത് എഡിജിപി എച്ച്. വെങ്കിടേഷ്, എസ്.പി. ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ ആറു മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, 2019-ൽ സ്വർണ്ണം പൂശി തിരിച്ചെത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെയും മറ്റ് സ്വർണ്ണപ്പാളികളുടെയും ഭാഗങ്ങൾ 2025-ലും വീണ്ടും ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടുപോയിരുന്നു. അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലത്താണ് ഈ നടപടികൾ നടന്നത്. ഈ ഇടപാടിലെ ക്രമക്കേടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്.

    ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്നും തിങ്കളാഴ്ച തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 2019-ലെ സ്വർണ്ണം മോഷ്ടിച്ച കേസിലെ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികളും അന്വേഷണ പുരോഗതിയും കോടതിയെ അറിയിക്കും. ഇതിനൊപ്പം 2025-ലെ ഇടപാടിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ ഹൈക്കോടതിയുടെ അനുമതി തേടാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. അനുമതി ലഭിച്ചാൽ ഈ സംഭവത്തിൽ മൂന്നാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്യപ്പെടുകയും അന്നത്തെ ദേവസ്വം ബോർഡ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യും.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleലോകകപ്പ്: ഈജിപ്ത് നോക്കൗട്ടിൽ, ആശങ്കയായി മുഹമ്മദ് സലായുടെ പരിക്ക്
    Next Article ഇന്ത്യ സന്ദർശനത്തിനൊരുങ്ങി ഡൊണാൾഡ് ട്രംപ്; വരാനിരിക്കുന്നത് നിർണായക മാറ്റങ്ങൾ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026
    Kerala

    വീര സവർക്കർ ചോദ്യം ചോദിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി ഇടപെടൽ

    August 13, 2026
    Kerala

    ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ആഭ്യന്തര വകുപ്പിന് കത്ത് നൽകി

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.