Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ലോസ് ആഞ്ചലസ് ഒളിമ്പിക്സ്: വനിതാ ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് നേരിട്ട് യോഗ്യത
    Featured

    ലോസ് ആഞ്ചലസ് ഒളിമ്പിക്സ്: വനിതാ ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് നേരിട്ട് യോഗ്യത

    ഓൺലൈൻ ഡെസ്ക്June 29, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡല്‍ഹി: 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലെ വനിതാ ടി20 ക്രിക്കറ്റ് മത്സരത്തിന് യോഗ്യത നേടുന്ന ആദ്യ ടീമുകളിലൊന്നായി ഇന്ത്യ ഇടംപിടിച്ചു. നിലവില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ നേരിട്ടുള്ള യോഗ്യത ഉറപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തിങ്കളാഴ്ചയാണ് വനിതാ ടി20 മത്സരത്തിനുള്ള ആദ്യ നാല് നേരിട്ടുള്ള യോഗ്യതാ ടീമുകളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

    ഏഷ്യയില്‍ നിന്ന് ഇന്ത്യയെ കൂടാതെ ഓഷ്യാനിയയില്‍ നിന്ന് ഓസ്‌ട്രേലിയ, യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ട്, ആഫ്രിക്കയില്‍ നിന്ന് ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ലോസ് ആഞ്ചലസിലേക്ക് യോഗ്യത നേടി. അതത് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകള്‍ക്കാണ് ഈ അവസരം ലഭിച്ചത്. ആതിഥേയരായ അമേരിക്ക നിശ്ചിത റാങ്കിങ് മാനദണ്ഡം പാലിക്കുകയാണെങ്കില്‍ അവര്‍ക്കും യോഗ്യത ലഭിക്കും. അതിന് സാധിച്ചില്ലെങ്കില്‍ ഐസിസി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ അധിക ബെര്‍ത്ത് അനുവദിക്കും. അവസാന സ്ഥാനത്തിനായി 2027-ല്‍ പ്രത്യേക ഒളിമ്പിക്‌സ് ക്വാളിഫയര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും.

    പുരുഷ വിഭാഗത്തില്‍ വ്യത്യസ്തമായ യോഗ്യതാ മാനദണ്ഡമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2026 ഡിസംബര്‍ 31-ലെ ഐസിസി പുരുഷ ടി20 റാങ്കിങ് പ്രകാരം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീമുകള്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. അതിനാൽ നേരിട്ടുള്ള ഒളിമ്പിക്സ് പ്രവേശനത്തിനായി 2026 അവസാനത്തോടെ ഏഷ്യയിലെ ഏറ്റവും മികച്ച ടീമായി മാറാൻ ഇന്ത്യക്ക് സാധിക്കേണ്ടതുണ്ട്. ഏകദേശം 128 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചെത്തുമ്പോള്‍, പുരുഷ-വനിതാ വിഭാഗങ്ങളിലായി ആറ് ടീമുകള്‍ വീതമാണ് ടി20 ഫോര്‍മാറ്റില്‍ മാറ്റുരയ്‌ക്കുക.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleടാറ്റ സിയേറ വിപണിയിലേക്ക് കരുത്തോടെ എത്തുന്നു; പുതിയ സവിശേഷതകളും പ്രതീക്ഷിക്കുന്ന വിലയും അറിയാം
    Next Article കാഴ്ചയില്ലാത്ത മകന് ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പകർന്നു നൽകി പിതാവ്; വൈറലായി ഹൃദയസ്പർശിയായ വീഡിയോ
    ഓൺലൈൻ ഡെസ്ക്

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.