കോട്ടയം: റബർ ബോർഡ് ചെയർമാനായി എൻ ഹരിയെ നിയമിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ബിജെപി മധ്യമേഖല അധ്യക്ഷനായി പ്രവർത്തിച്ചു വരികയാണ് ഇദ്ദേഹം.
ചെയർമാൻ സ്ഥാനത്തുനിന്നും സവാർ ധനാനിയ ഒഴിഞ്ഞതിന് ശേഷം, വാണിജ്യ മന്ത്രാലയത്തിലെ സെക്രട്ടറിമാർക്കായിരുന്നു ഇത്രയും നാൾ റബർ ബോർഡിന്റെ അധിക ചുമതല ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് എൻ ഹരിയെ പുതിയ ചെയർമാനായി നിയമിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്.
കോട്ടയം ആനിക്കാട് സ്വദേശിയാണ് പുതിയ ചെയർമാനായ എൻ ഹരി. റബർ മേഖലയിലെ നിർണായകമായ ഈ പദവിയിലേക്ക് ഇദ്ദേഹം ചുമതലയേൽക്കുന്നതോടെ കർഷകരുടെ വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല.

