Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ശബരിമലയിലെ വഴിപാട് കണക്കുകളിൽ ക്രമക്കേട് ആരോപണം; പത്തു വർഷത്തെ സമ്പൂർണ്ണ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം
    Featured

    ശബരിമലയിലെ വഴിപാട് കണക്കുകളിൽ ക്രമക്കേട് ആരോപണം; പത്തു വർഷത്തെ സമ്പൂർണ്ണ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

    ഓൺലൈൻ ഡെസ്ക്June 10, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊച്ചി: ശബരിമല ക്ഷേത്രത്തിൽ കഴിഞ്ഞ പത്തു വർഷ കാലയളവിൽ നടന്ന ഗണപതി ഹോമം, അഷ്ടാഭിഷേകം, മഹാനിവേദ്യം തുടങ്ങിയ പ്രധാന വഴിപാടുകളുടെ സമ്പൂർണ്ണ രേഖകൾ പത്തു ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം പരിശോധിക്കുന്നതിനുമായാണ് കോടതിയുടെ അടിയന്തര ഇടപെടൽ. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

    ശബരിമല സ്‌പെഷ്യൽ കമ്മീഷണർ സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണ്ണായക നടപടി. ക്ഷേത്രത്തിലെ നിത്യനിദാന പൂജകൾക്കുള്ള സാധനങ്ങൾ, ഗണപതി പ്രതിഷ്ഠയിലേക്കും മാളികപ്പുറം ക്ഷേത്രത്തിലേക്കും ആവശ്യമായ പട്ട്, തോർത്ത്, വെള്ളമുണ്ട് തുടങ്ങിയവ വർഷങ്ങളായി സുനിൽ കുമാർ എന്ന വ്യക്തിയാണ് വിതരണം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൂടാതെ, കഴിഞ്ഞ ആറു മാസത്തെ മാസപൂജകളോടനുബന്ധിച്ച് അഷ്ടാഭിഷേകത്തിനായി സാധനങ്ങൾ വാങ്ങിയ വകയിൽ ക്ഷേത്ര ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥർ 5.15 ലക്ഷം രൂപയോളം വകമാറ്റി ചെലവഴിച്ചതായും ഗുരുതരമായ ആരോപണം ഉയർന്നിട്ടുണ്ട്.

    ക്ഷേത്ര ഫണ്ടുകളുടെ ദുരുപയോഗം, ഒരേ ആവശ്യത്തിനായി ഒന്നിലധികം തവണ തുക കൈപ്പറ്റൽ, വരുമാന നഷ്ടം, മറ്റ് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ തടയുന്നതിൽ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമാണോ എന്ന് പരിശോധിക്കാൻ ഓഡിറ്റ് വിഭാഗത്തിന് കോടതി നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് കൂടുതൽ വാദങ്ങൾക്കായി ഈ മാസം 19-ലേക്ക് മാറ്റി വെച്ചു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇന്ത്യയുടെ അഭിമാന പദ്ധതി സോജില തുരങ്കം പൂർത്തീകരണത്തിലേക്ക് നിർമ്മാണം അവസാന ഘട്ടത്തിൽ
    Next Article ഒമാൻ തീരത്ത് അമേരിക്കൻ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടു തിരിച്ചടിക്ക് തയ്യാറെടുത്ത് ട്രംപ്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026
    Kerala

    വീര സവർക്കർ ചോദ്യം ചോദിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി ഇടപെടൽ

    August 13, 2026
    Kerala

    ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ആഭ്യന്തര വകുപ്പിന് കത്ത് നൽകി

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.