Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; സർക്കാരിന്റെ ധവളപത്രം പുറത്ത്: ഖജനാവിലെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് റിപ്പോർട്ട്
    Economy

    കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; സർക്കാരിന്റെ ധവളപത്രം പുറത്ത്: ഖജനാവിലെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് റിപ്പോർട്ട്

    ഓൺലൈൻ ഡെസ്ക്June 4, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കി. നിലവിൽ സംസ്ഥാനത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളത്തിനും പെൻഷനും പലിശ തിരിച്ചടവിനുമായാണ് ചെലവഴിക്കുന്നത്. ജിഎസ്ഡിപിയുടെ 1.3 ശതമാനം മാത്രമാണ് മൂലധന ചെലവുകൾക്കായി വകയിരുത്തുന്നത് എന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്. കടം വാങ്ങി നിക്ഷേപം നടത്തി വരുമാനം കണ്ടെത്തുന്നതിന് പകരം, കടം വാങ്ങി ദൈനംദിന ചെലവുകൾ നടത്തുന്ന രീതി അപകടകരമാണെന്നും കിഫ്ബി വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ടെന്നും ധവളപത്രത്തിൽ പരാമർശിക്കുന്നുണ്ട്.

    സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി നിരവധി നിർദേശങ്ങളാണ് ധവളപത്രം മുന്നോട്ടുവെക്കുന്നത്. വിരമിക്കൽ പ്രായം ഉയർത്തുക, കേന്ദ്ര മാതൃകയിൽ ശമ്പള പരിഷ്കരണം നടപ്പാക്കുക, സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, കിഫ്ബിയെ ബജറ്റ് നിയന്ത്രണത്തിലാക്കുക, ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ പുനഃസംഘടന അനിവാര്യമാണെന്നും സപ്ലൈകോയും ബെവ്‌കോയും ലയിപ്പിക്കണമെന്നും നിർദേശമുണ്ട്. കെഎസ്ഇബിയെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനും സബ്‌സിഡികൾ അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകാനും ധവളപത്രം ശുപാർശ ചെയ്യുന്നു.

    അതേസമയം, ധവളപത്രം പുറത്തിറക്കിയതിനെതിരെ മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്തെത്തി. ധവളപത്രം പുറത്തിറക്കുന്നത് നല്ലതാണെങ്കിലും, ധനകാര്യ വകുപ്പിന്റെ ഓഡിറ്റ് ചെയ്യാത്ത രഹസ്യരേഖകൾ പരസ്യമാക്കുന്നത് സർക്കാരിന്റെ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം വിമർശിച്ചു. മുൻകാലങ്ങളിൽ ധനകാര്യ വകുപ്പ് വഴി കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ധവളപത്രങ്ങൾ പുറത്തിറക്കിയിരുന്നത്. എന്നാൽ, ഇത്തവണ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരങ്ങളാണ് പങ്കുവെച്ചിരിക്കുന്നതെന്നും ഇത്തരം നടപടികൾ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. 2011-ലും 2016-ലും ധനകാര്യ വകുപ്പ് നേരിട്ടാണ് ധവളപത്രം പുറത്തിറക്കിയിരുന്നത് എന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഓഹരി വിപണിയിൽ തളർച്ചയിൽ നിന്ന് കരുത്താർന്ന തിരിച്ചുവരവ്; നിഫ്റ്റി 23,380 കടന്നു
    Next Article സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഇന്നത്തെ നിരക്കുകൾ അറിയാം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Featured

    കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ആവശ്യം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.