Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് മേയർ
    Featured

    തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് മേയർ

    ഓൺലൈൻ ഡെസ്ക്June 29, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മേയർ വി.വി. രാജേഷ് രംഗത്ത്. കൗൺസിൽ യോഗത്തിനിടെ അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും, നഗരസഭയുടെ ഔദ്യോഗിക രേഖയ്ക്ക് കേടുപാടുകൾ വരുത്താൻ ശ്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് യോഗത്തിൽ ബഹളമുണ്ടായത്. പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നഗരസഭയുടെ നിലപാട് വിശദീകരിച്ച ശേഷം യോഗം ആരംഭിച്ചെങ്കിലും, കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടെ ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങൾ, അത് നശിപ്പിക്കാനും വെള്ളമൊഴിച്ച് കേടുവരുത്താനും മുതിർന്നതായും മേയർ ആരോപിച്ചു. സംഘർഷത്തിനിടെ മണ്ണന്തല കൗൺസിലർ ചെമ്പഴന്തി ഉദയന്റെ ഷർട്ട് ശബരീനാഥ് വലിച്ചുകീറിയതായും, കൈയാങ്കളിയിൽ നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

    നിയമപരമായ മാർഗങ്ങളിലൂടെ വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ ഔദ്യോഗിക രേഖകൾ നശിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് മേയർ കൂട്ടിച്ചേർത്തു. 34 കൗൺസിലർമാർ ഒപ്പിട്ട നിവേദനം ലഭിച്ചാൽ ചട്ടപ്രകാരം സ്പെഷ്യൽ കൗൺസിൽ യോഗം വിളിക്കാൻ താൻ തയ്യാറാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും, പോലീസിൽ പരാതി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷം ആസൂത്രിതമായി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് കൗൺസിൽ ജീവനക്കാരും വെളിപ്പെടുത്തി. അറ്റൻഡൻസ് രജിസ്റ്റർ കൈമാറുന്നതിനിടെ കെ.എസ്. ശബരിനാഥ് രജിസ്റ്റർ കൈവശപ്പെടുത്തുകയും, തിരികെ ആവശ്യപ്പെട്ട ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് ആരോപണം

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകാഴ്ചയില്ലാത്ത മകന് ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പകർന്നു നൽകി പിതാവ്; വൈറലായി ഹൃദയസ്പർശിയായ വീഡിയോ
    Next Article ഇന്ത്യയ്‌ക്കെതിരായ പരമ്പര വിജയത്തിന് പിന്നാലെ അയർലൻഡ് പരിശീലകൻ ഹെന്റിച്ച് മലാൻ പടിയിറങ്ങി
    ഓൺലൈൻ ഡെസ്ക്

    Related Posts

    Kerala

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026
    Kerala

    വീര സവർക്കർ ചോദ്യം ചോദിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി ഇടപെടൽ

    August 13, 2026
    Kerala

    ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ആഭ്യന്തര വകുപ്പിന് കത്ത് നൽകി

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.