Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഗണേഷ് കുമാറിന് 18 തികയും മുൻപേ ലൈസൻസ്; മോട്ടോർ വാഹന വകുപ്പിൽ ഗുരുതര വീഴ്ച
    Featured

    ഗണേഷ് കുമാറിന് 18 തികയും മുൻപേ ലൈസൻസ്; മോട്ടോർ വാഹന വകുപ്പിൽ ഗുരുതര വീഴ്ച

    ഓൺലൈൻ ഡെസ്ക്May 13, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് 40 വർഷങ്ങൾക്ക് മുൻപ് ലൈസൻസ് അനുവദിച്ചതിൽ ഗുരുതരമായ നിയമലംഘനം നടന്നതായി മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. 18 വയസ്സ് തികയുന്നതിന് മുൻപ് അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചുവെന്ന വിവരം പുറത്തുവന്നതോടെ വിഷയത്തിൽ ഗതാഗത കമ്മീഷണർ സി. നാഗരാജു നിയമോപദേശം തേടാൻ തീരുമാനിച്ചു. വകുപ്പിന്റെ രേഖകൾ പ്രകാരം ഗണേഷ് കുമാറിൻ്റെ ജനനത്തീയതിയും ലൈസൻസ് അനുവദിച്ച തീയതിയും തമ്മിൽ വലിയ പൊരുത്തക്കേടുകളാണുള്ളത്. ജനനത്തീയതി 1966 മെയ് 25 ആണ്. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചത് 1984 ഫെബ്രുവരി 13-നും. നിയമപരമായി ഗിയറുള്ള വാഹനങ്ങൾ ഓടിക്കാൻ 18 വയസ്സ് തികയണമെന്നിരിക്കെ, അദ്ദേഹത്തിന് ലൈസൻസ് ലഭിക്കുമ്പോൾ പ്രായം 17 വയസ്സും 8 മാസവും മാത്രമായിരുന്നു.

    ദശകങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാലാണ് വകുപ്പ് ഇപ്പോൾ നിയമപരമായ വശങ്ങൾ പരിശോധിക്കുന്നത്. സാരഥി സോഫ്റ്റ്‌വെയറിലേക്കുള്ള മാറ്റങ്ങൾക്കിടയിലും ഈ പിഴവ് ഇത്രയും കാലം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ലൈസൻസിലെ വിവരങ്ങൾ ആധാറിലെ പേരുമായി ഒത്തുപോകുന്ന രീതിയിലേക്ക് മാറ്റാനും നടപടികൾ ആരംഭിച്ചു. നിലവിൽ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2019-ൽ സാരഥി പ്ലാറ്റ്ഫോം നിലവിൽ വരുന്നതിന് മുൻപാണ് പേരിനൊപ്പം സ്ഥാനപ്പേര് കൂടി ചേർത്തതെന്നാണ് സൂചന. ഇത് മാറ്റി ഔദ്യോഗിക രേഖകളിലെ പേര് മാത്രമാക്കാനാണ് നിർദ്ദേശം.

    നിലവിൽ 2028 ജൂലൈ 10 വരെയാണ് ഗണേഷ് കുമാറിൻ്റെ ലൈസൻസിന് കാലാവധിയുള്ളത്. എന്നാൽ പ്രായപരിധി ലംഘിച്ചുകൊണ്ട് ലൈസൻസ് എടുത്തുവെന്ന കണ്ടെത്തൽ സ്ഥിരീകരിക്കപ്പെട്ടാൽ തുടർനടപടികൾ എന്താകുമെന്നത് നിയമോപദേശത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഇത്രയേറെ പുരോഗമിച്ചിട്ടും 40 വർഷമായി ഈ നിയമലംഘനം പരിശോധിക്കപ്പെട്ടില്ല എന്നത് മോട്ടോർ വാഹന വകുപ്പിന്റെ മുൻകാല പ്രവർത്തനങ്ങളിലെ വീഴ്ചയായും വിലയിരുത്തപ്പെടുന്നുണ്ട്.തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് 40 വർഷങ്ങൾക്ക് മുൻപ് ലൈസൻസ് അനുവദിച്ചതിൽ ഗുരുതരമായ നിയമലംഘനം നടന്നതായി മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. 18 വയസ്സ് തികയുന്നതിന് മുൻപ് അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചുവെന്ന വിവരം പുറത്തുവന്നതോടെ വിഷയത്തിൽ ഗതാഗത കമ്മീഷണർ സി. നാഗരാജു നിയമോപദേശം തേടാൻ തീരുമാനിച്ചു. വകുപ്പിന്റെ രേഖകൾ പ്രകാരം ഗണേഷ് കുമാറിൻ്റെ ജനനത്തീയതിയും ലൈസൻസ് അനുവദിച്ച തീയതിയും തമ്മിൽ വലിയ പൊരുത്തക്കേടുകളാണുള്ളത്. ജനനത്തീയതി 1966 മെയ് 25 ആണ്. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചത് 1984 ഫെബ്രുവരി 13-നും. നിയമപരമായി ഗിയറുള്ള വാഹനങ്ങൾ ഓടിക്കാൻ 18 വയസ്സ് തികയണമെന്നിരിക്കെ, അദ്ദേഹത്തിന് ലൈസൻസ് ലഭിക്കുമ്പോൾ പ്രായം 17 വയസ്സും 8 മാസവും മാത്രമായിരുന്നു.

    ദശകങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാലാണ് വകുപ്പ് ഇപ്പോൾ നിയമപരമായ വശങ്ങൾ പരിശോധിക്കുന്നത്. സാരഥി സോഫ്റ്റ്‌വെയറിലേക്കുള്ള മാറ്റങ്ങൾക്കിടയിലും ഈ പിഴവ് ഇത്രയും കാലം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ലൈസൻസിലെ വിവരങ്ങൾ ആധാറിലെ പേരുമായി ഒത്തുപോകുന്ന രീതിയിലേക്ക് മാറ്റാനും നടപടികൾ ആരംഭിച്ചു. നിലവിൽ ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2019-ൽ സാരഥി പ്ലാറ്റ്ഫോം നിലവിൽ വരുന്നതിന് മുൻപാണ് പേരിനൊപ്പം സ്ഥാനപ്പേര് കൂടി ചേർത്തതെന്നാണ് സൂചന. ഇത് മാറ്റി ഔദ്യോഗിക രേഖകളിലെ പേര് മാത്രമാക്കാനാണ് നിർദ്ദേശം.

    നിലവിൽ 2028 ജൂലൈ 10 വരെയാണ് ഗണേഷ് കുമാറിൻ്റെ ലൈസൻസിന് കാലാവധിയുള്ളത്. എന്നാൽ പ്രായപരിധി ലംഘിച്ചുകൊണ്ട് ലൈസൻസ് എടുത്തുവെന്ന കണ്ടെത്തൽ സ്ഥിരീകരിക്കപ്പെട്ടാൽ തുടർനടപടികൾ എന്താകുമെന്നത് നിയമോപദേശത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഇത്രയേറെ പുരോഗമിച്ചിട്ടും 40 വർഷമായി ഈ നിയമലംഘനം പരിശോധിക്കപ്പെട്ടില്ല എന്നത് മോട്ടോർ വാഹന വകുപ്പിന്റെ മുൻകാല പ്രവർത്തനങ്ങളിലെ വീഴ്ചയായും വിലയിരുത്തപ്പെടുന്നുണ്ട്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleസ്വര്‍ണ്ണവില കുതിക്കുന്നു: പവന് ലക്ഷങ്ങള്‍ കടക്കും, കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കൂട്ടി
    Next Article കൽക്കരി വാതകവൽക്കരണ പദ്ധതിക്ക് അംഗീകാരം; നെല്ലിന്റെ താങ്ങുവിലയും കൂട്ടി, രാജ്യത്ത് ഊർജ്ജ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.