Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്; ഇന്ത്യക്ക് ആശ്വാസം, വിപണിയിലെ ആശങ്കകൾ തുടരുന്നു
    Economy

    ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്; ഇന്ത്യക്ക് ആശ്വാസം, വിപണിയിലെ ആശങ്കകൾ തുടരുന്നു

    ഓൺലൈൻ ഡെസ്ക്July 27, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ലോകം: യുഎസും ഇറാനും തമ്മിലുള്ള സൈനികാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് വില 90 ഡോളറിനും താഴേക്ക് എത്തിയത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യക്ക് വലിയ ആശ്വാസമാണ്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഈ കുറവ് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാനും, പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനും, രൂപയുടെ മൂല്യം സുസ്ഥിരമായി നിലനിര്‍ത്താനും സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

    നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് സൈനിക ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് യുഎസിന്റെ യുഎന്‍ അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും സൈനിക നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിപണിയിലെ പിരിമുറുക്കം കുറയാനുള്ള ആദ്യത്തെ വ്യക്തമായ സൂചനയാണെന്ന് ഐഎന്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. എങ്കിലും, അന്താരാഷ്ട്ര വിപണിയിലെ ഈ ഇടിവിന്റെ ആനുകൂല്യം രാജ്യത്തെ ഇന്ധനവിലയില്‍ പൂര്‍ണ്ണമായി പ്രതിഫലിക്കാന്‍ ഇനിയും സമയമെടുക്കും.

    ആക്രമണങ്ങള്‍ നിലച്ചെങ്കിലും പ്രധാന ചരക്കുനീക്ക പാതകളിലെ പ്രതിസന്ധി പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇനിയും പഴയ പടിയായിട്ടില്ലെന്നും, വാരാന്ത്യത്തില്‍ പ്രതിദിനം പത്തില്‍ താഴെ കപ്പലുകള്‍ മാത്രമാണ് ഇതുവഴി കടന്നുപോയതെന്നും കെപ്ലറിന്റെ ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. സുരക്ഷാ ആശങ്കകള്‍ കാരണം ഷിപ്പര്‍മാര്‍ ജാഗ്രത തുടരുന്നതിനാല്‍ എണ്ണ ഇറക്കുമതി പൂര്‍ണ്ണമായി സാധാരണ നിലയിലാകാന്‍ സാവകാശമെടുക്കുമെന്ന് എംഎസ്ടി മാര്‍ക്വീ അനലിസ്റ്റ് സോള്‍ കാവോണിക് മുന്നറിയിപ്പ് നല്‍കുന്നു.

    പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ താല്‍ക്കാലിക അയവുണ്ടായിട്ടുണ്ടെങ്കിലും, റഷ്യ-ഉക്രെയ്ന്‍ യുദ്ധം പോലുള്ള ആഗോള പ്രതിസന്ധികള്‍ എണ്ണ വിതരണത്തെ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുണ്ട്. മേഖലയിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളായാല്‍ ബ്രെന്റ് വില 100 ഡോളറിന് മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്ന് ഊര്‍ജ്ജ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലെന്ന് തന്നെ വേണം കരുതാന്‍.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഓഹരി വിപണിയില്‍ ഉണർവ്: ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് കരുത്തായി; സെൻസെക്സ് നേട്ടത്തിലേക്ക്
    Next Article സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Economy

    ഓഹരി വിപണിയിൽ നേട്ടം തുടരുന്നു; സെൻസെക്സും നിഫ്റ്റിയും കുതിപ്പിൽ

    August 8, 2026
    Economy

    ഇന്ത്യയിൽ പ്ലാസ്റ്റിക് കറൻസികൾ വരുന്നു; പത്ത് ഇരുപത് രൂപ നോട്ടുകൾ ഉടൻ പ്രചാരത്തിൽ

    August 6, 2026
    Economy

    ഓഹരി വിപണിയില്‍ സമ്മിശ്ര തുടക്കം; നിഫ്റ്റി കണ്‍സോളിഡേഷനിലെന്ന് വിശകലനം

    August 4, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.