Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്കെതിരായ വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കോടതി
    Featured

    പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധം: പ്രതികൾക്കെതിരായ വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കോടതി

    ഓൺലൈൻ ഡെസ്ക്June 2, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. പ്രതികൾക്കെതിരെ നേരത്തെ ചുമത്തിയിരുന്ന വ്യോമയാന നിയമത്തിലെ വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് കോടതി അംഗീകരിച്ചത്. കേന്ദ്ര സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടും സംസ്ഥാന സർക്കാർ ഈ വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു.

    സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. പ്രതിഷേധം നടന്ന സമയത്ത് തന്നെ വ്യോമയാന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കേന്ദ്ര ഏജൻസികൾ നിലപാട് എടുത്തിരുന്നു. എന്നാൽ, സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ നിയമങ്ങൾ ഒഴിവാക്കാൻ തയ്യാറായിരുന്നില്ല. നിലവിലെ സർക്കാർ അധികാരത്തിൽ നിന്നും മാറിയതിന് ശേഷമാണ് ഈ വകുപ്പുകൾ നീക്കം ചെയ്യാൻ നടപടിയുണ്ടായത്. അതേസമയം, പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ തുടരുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

    കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ് എന്നിവർ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കെ എസ് ശബരീനാഥനും പ്രതിപ്പട്ടികയിലുണ്ട്. പ്രതികൾക്ക് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് സർക്കാർ വ്യോമയാന നിയമത്തിലെ വകുപ്പുകൾ കൂടി കേസിൽ ഉൾപ്പെടുത്തിയിരുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleതൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; മമത ബാനർജി വിളിച്ച യോഗത്തിൽ നിന്ന് ഭൂരിഭാഗം എംഎൽഎമാരും വിട്ടുനിന്നു
    Next Article നിയമസഭ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നന്ദി പ്രമേയ ചർച്ചയ്ക്കും തുടക്കമാകും
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026
    Featured

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026
    Featured

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.