ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസിഡറുമായ യുവരാജ് സിംഗ് തൃശൂര്‍ മരത്താക്കരയിലുള്ള ധനലക്ഷ്മി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത 10 പേര്‍ക്ക് യുവരാജ് സിംഗ് ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നല്‍കി. ഒപ്പം ധനലക്ഷ്മി ഗ്രൂപ്പിന്റെ പുതിയ കസ്റ്റമര്‍ കെയര്‍ നമ്പറായ 97746 97746-ന്റെ ലോഞ്ചിംഗും നടന്നു. ചടങ്ങില്‍ വെച്ച് ക്യാന്‍സര്‍ ബാധിതര്‍ക്കായുള്ള ഒരുകോടി രൂപയുടെ സഹായധനം ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിബിന്‍ദാസ് കടങ്ങോട്ട് ലയണ്‍സ് കേരള മള്‍ട്ടിപ്പിള്‍ സെക്രട്ടറി ജെയിംസ് വളപ്പിലയ്ക്ക് കൈമാറി. ഹോള്‍ടൈം ഡയറക്ടര്‍ ശ്യാം ദേവ്, ഡയറക്ടര്‍മാരായ സൂരജ് കെ. ബി., ബൈജു എസ്. ചുള്ളിയില്‍, സുനില്‍ കുമാര്‍ കെ. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രഞ്ജിനി ഹരിദാസ് അവതാരകയായ പരിപാടിയില്‍ പ്രശസ്ത സിനിമാതാരം നവ്യാ നായര്‍ പങ്കെടുത്തു.
തുടര്‍ന്ന് മരത്താക്കര കുഞ്ഞനംപാറ സിഗ്നല്‍ മുതല്‍ ധനലക്ഷ്മി ഗ്രൂപ്പിന്റെ ഹെഡ് ഓഫീസായ ധനലക്ഷ്മി ഭവന്‍ വരെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണാഭമായ റോഡ് ഷോ നടന്നു. ആയിരക്കണക്കിന് പേരാണ് റോഡ് ഷോ കാണാനെത്തിയത്. ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗിന്റെ സാന്നിധ്യം സ്ഥാപനത്തിന് വലിയ കരുത്തും ആവേശവുമാണ് പകരുന്നതെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിബിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയവരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പരിപാടിയിൽ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിബിന്‍ദാസ് കടങ്ങോട്ട്, ഹോള്‍ടൈം ഡയറക്ടര്‍ ശ്യാം ദേവ്, ഡയറക്ടര്‍മാരായ സൂരജ് കെ. ബി., ബൈജു എസ്. ചുള്ളിയില്‍, സുനില്‍ കുമാര്‍ കെ, ചലച്ചിത്രതാരം നവ്യ നായര്‍ എന്നിവര്‍ പങ്കെടുത്തു.

