കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നതും ‘ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ്’ പദവിയുള്ളതുമായ ഫുട്വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI) 2026 അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. ഡിസൈൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ മേഖലകളിലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രധാന കാമ്പസുകൾ നോയിഡ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, പട്ന, ചണ്ഡീഗഡ്, ഫുർസത്ഗഞ്ച് (റായ്ബറേലി), റോത്തക്, ജോധ്പൂർ, ചിന്ദ്വാര (മധ്യപ്രദേശ്), ഗുണ (മധ്യപ്രദേശ്), അങ്ക്ലേശ്വർ (സൂറത്ത്) എന്നീ 12 കാമ്പസുകളിലായാണ് വിവിധ പ്രോഗ്രാമുകൾ നടത്തുന്നത്.
ബിരുദ പ്രോഗ്രാമുകൾ (UG Courses):
- ബാച്ചിലർ ഓഫ് ഡിസൈൻ (B.Des – 4 വർഷം): 1. ഫുട്വെയർ: (ഫുട്വെയർ ഡിസൈൻ & പ്രൊഡക്ഷൻ, സ്പോർട്സ് & ലൈഫ് സ്റ്റൈൽ ഫുട്വെയർ ഡിസൈൻ, ഹൈ ഫാഷൻ ഫുട്വെയർ എന്നീ സ്പെഷ്യലൈസേഷനുകൾ) 2. ഫാഷൻ: (ഫാഷൻ കമ്മ്യൂണിക്കേഷൻ, ടെക്സ്റ്റൈൽ & അപ്പാരൽ ഡിസൈൻ, ഫാഷൻ ഡിസൈൻ) 3. ലെതർ: (ഡിജിറ്റൽ പ്രൊഡക്ട് & വെർച്വൽ ഫോട്ടോ ടൈപ്പിങ്, ലെതർ ലൈഫ് സ്റ്റൈൽ & പ്രൊഡക്ട് ഡിസൈൻ)
- ബി.ബി.എ (BBA – 3+1 വർഷം ഹോണേഴ്സ്): റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്, സപ്ലൈ ചെയിൻ മാനേജ്മെൻ്റ്, ഡാറ്റാ സയൻസ് അനലിറ്റിക്സ്, ഗ്ലോബൽ & ലക്ഷ്വറി ബ്രാൻഡ് മാനേജ്മെൻ്റ്.
ബിരുദാനന്തര പ്രോഗ്രാമുകൾ (PG Courses):
- മാസ്റ്റർ ഓഫ് ഡിസൈൻ (M.Des): ഫുട്വെയർ ഡിസൈൻ & പ്രൊഡക്ഷൻ, ഫാഷൻ (ഫാഷൻ കമ്മ്യൂണിക്കേഷൻ, ടെക്സ്റ്റൈൽ & അപ്പാരൽ ഡിസൈൻ, ഫാഷൻ ഡിസൈൻ).
- എം.ബി.എ (MBA): റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്, സപ്ലൈ ചെയിൻ മാനേജ്മെൻ്റ്, ഡാറ്റാ സയൻസ് & ബിസിനസ് അനലിറ്റിക്സ്, ഗ്ലോബൽ & ലക്ഷ്വറി ബ്രാൻഡ് മാനേജ്മെൻ്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ്.
യോഗ്യതാ മാനദണ്ഡങ്ങൾ:
- ബിരുദ കോഴ്സുകൾക്ക്: പ്ലസ് ടു (10+2) അല്ലെങ്കിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങൾ പഠിച്ച് നാഷണൽ ഓപ്പൺ സ്കൂൾ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ഏത് സ്ട്രീമിൽ പഠിച്ചവർക്കും അവസരമുണ്ട്.
- പ്രായപരിധി: 2026 ജൂലൈ 1-ന് 25 വയസ്സ് കവിയാൻ പാടില്ല. ഭിന്നശേഷി വിഭാഗക്കാർക്ക് 30 വയസ്സുവരെ ഇളവ് ലഭിക്കുന്നതാണ്.

