Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം: യാത്രക്കാർ ശ്രദ്ധിക്കുക
    Uncategorized

    തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം: യാത്രക്കാർ ശ്രദ്ധിക്കുക

    ഓൺലൈൻ ഡെസ്ക്May 17, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽനിന്ന് സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട്-വിമൻസ് കോളേജ് ജങ്ഷൻ– തൈക്കാട് വഴി പോകേണ്ടതാണ്. പിഎംജിയിൽനിന്ന് സ്റ്റാച്യു വഴി പോകേണ്ടവർ എൽഎംഎസ്– മ്യൂസിയം-മാനവീയം റോഡ്–ആൽത്തറ–വഴുതക്കാട്-വിമൻസ് കോളേജ് ജങ്‌ഷൻ– തൈക്കാട് വഴി പോകണം. ഓവർബ്രിഡ്ജിൽനിന്ന് സ്റ്റാച്യു വഴി പോകേണ്ടവർ ഓവർബ്രിഡ്ജ്– തമ്പാനൂർ-മോഡൽ സ്കൂൾ–പനവിള-ബേക്കറി ഫ്ലൈഓവർ വഴി പോകേണ്ടതാണ്. എംഎൽഎ/എംപിമാരുടെ വാഹനങ്ങൾ ആർബിഐ–ബേക്കറി ജങ്ഷൻ-വാൻറോസ്– ജേക്കബ്സ് ജങ്ഷൻ– ഗേറ്റ്-4 വഴി സെക്രട്ടറിയറ്റിനകത്ത് നിർത്തിയിടണം.ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ വാഹനങ്ങൾ എന്നിവ സംസ്കൃത കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി കാമ്പസ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസർച്ച് സെന്റർ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക – ലോർഡ്സ് ബൈപാസ് റോഡിന്റെ ഇരുവശങ്ങൾ, കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങൾ എന്നിവിടങ്ങളിൽ നിർത്തണം. ചെറിയ വാഹനങ്ങൾ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപത്തെ ഗ്രൗണ്ട്, സെന്റ് ജോസഫ്‌സ് സ്കൂൾ ഗ്രൗണ്ട്, പൂജപ്പുര എൽബിഎസ് ഗ്രൗണ്ട്, എൽഎംഎസ്, ചാല ബോയ്സ്, ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകളുടെ ഗ്രൗണ്ട്, മോഡൽ സ്കൂൾ, സംഗീത കോളേജ്, ആർട്സ് കോളേജ്, വിമൻസ് കോളേജ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, ഐരാണിമുട്ടം ഹോമിയോ കോളേജ്, മൾട്ടിലെവൽ പാർക്കിങ് ഗ്രൗണ്ട്, സാഫല്യം കോംപ്ലക്സ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, ടാഗോർ തിയറ്റർ, പിഎംജി ലോ കോളേജ് റോഡ്, കവടിയാർ–കുറവൻകോണം റോഡ്, വികാസ് ഭവൻ റോഡ്, പരുത്തിപ്പാറ–കേശവദാസപുരം റോഡ് എന്നിവിടങ്ങളിലാണ് പാർക്ക് ചെയ്യേണ്ടത്. ഇരുചക്രവാഹനങ്ങൾ പുളിമൂട്-ഓവർബ്രിഡ്ജ് റോഡ്, എകെജി സെന്റർ– സ്പെൻസർ റോഡ്, അയ്യൻകാളി ഹാൾ–ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിർവശത്തെ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിർത്തണം. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കുമുള്ള യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 0471–2558731, 94979 30055.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഅബുദാബിയിൽ ബറാക്ക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമാക്കി
    Next Article വി.ഡി.സതീശൻ മുഖ്യമന്ത്രി; 21 അംഗ മന്ത്രിസഭാ പട്ടിക ഗവർണർക്ക് കൈമാറി
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    യുപിഐ ഇടപാടുകാർക്ക് ആശ്വാസം; വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾ തുടർന്നും സൗജന്യം

    August 9, 2026
    Kerala

    ലൈബീരിയയിൽ കുടുങ്ങിയ കോട്ടയം സ്വദേശിക്ക് തുണയായി സുരേഷ് ഗോപി; ജയകുമാർ നാട്ടിലേക്ക് മടങ്ങുന്നു

    August 6, 2026
    Kerala

    അഭിമന്യു വധക്കേസ് വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണം ഹൈക്കോടതി നിർദേശം

    August 5, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.