Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » തിരിച്ചുവരവിന് കളമൊരുങ്ങി മിത്സുബിഷി പജേറോ; കരുത്തുറ്റ ഫീച്ചറുകളുമായി ഫോർച്യൂണറിന് വെല്ലുവിളി ഉയർത്തുമോ?
    Economy

    തിരിച്ചുവരവിന് കളമൊരുങ്ങി മിത്സുബിഷി പജേറോ; കരുത്തുറ്റ ഫീച്ചറുകളുമായി ഫോർച്യൂണറിന് വെല്ലുവിളി ഉയർത്തുമോ?

    ഓൺലൈൻ ഡെസ്ക്May 31, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    വാഹനലോകം: ഓഫ്‌റോഡ് എസ്‌യുവികളുടെ ലോകത്ത് ഒരുകാലത്ത് ആധിപത്യം സ്ഥാപിച്ച മിത്സുബിഷി പജേറോ വീണ്ടും വിപണിയിലേക്ക് തിരിച്ചെത്തുന്നു. ലോകമെമ്പാടുമുള്ള വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ തലമുറ പജേറോയുടെ തിരിച്ചുവരവ് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് വാഹനലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമായത്. ഈ വർഷം തന്നെ വാഹനത്തിന്റെ ആഗോള അരങ്ങേറ്റം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    പുതിയ പജേറോയുടെ നിര്‍മ്മാണം ലാഡർ ഫ്രെയിം പ്ലാറ്റ്‌ഫോമിലായിരിക്കും. മുൻ തലമുറ മോഡലുകളിൽ ഉപയോഗിച്ചിരുന്ന മോണോകോക്ക് ഇന്റഗ്രേറ്റഡ് ഫ്രെയിം ഘടനയ്ക്ക് പകരം, മിത്സുബിഷിയുടെ ട്രൈറ്റൺ പിക്കപ്പ് ട്രക്കിൽ ഉപയോഗിക്കുന്ന അതേ കരുത്തുറ്റ പ്ലാറ്റ്‌ഫോമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് വാഹനത്തിന്റെ ദൃഢതയും ഓഫ്‌റോഡ് ശേഷിയും വർധിപ്പിക്കും. 2.4 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്തേകുക. ഇത് 201 bhp കരുത്തും 470 Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ മുൻനിർത്തി പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) പതിപ്പും കമ്പനി പരിഗണിക്കുന്നുണ്ട്. മിത്സുബിഷിയുടെ പ്രശസ്തമായ ‘സൂപ്പർ സെലക്ട് 4WD’ ഫോർ വീൽ ഡ്രൈവ് സംവിധാനം പുതിയ മോഡലിൽ സ്റ്റാൻഡേർഡായി ലഭ്യമാകും.

    റെട്രോ-മോഡേൺ ഡിസൈൻ ശൈലിയിൽ എത്തുന്ന വാഹനത്തിൽ വലിയ ഗ്രില്ല്, ശക്തമായ ബോഡി ലൈനുകൾ, ടി-ആകൃതിയിലുള്ള എൽഇഡി ലൈറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ആധുനിക ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ എന്നിവയും ക്യാബിനിൽ ഇടംപിടിക്കും. ഒരുകാലത്ത് ഇന്ത്യയിൽ വലിയ ജനപ്രീതി നേടിയ പജേറോ, ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്‌കരിക്കാൻ സാധിക്കാതിരുന്നതും ഡീലർഷിപ്പ് ശൃംഖലയുടെ കുറവും കാരണമാണ് വിപണിയിൽ നിന്ന് പിന്മാറിയത്. പുതിയ പതിപ്പ് വിപണിയിൽ എത്തുമ്പോൾ ടൊയോട്ട ഫോർച്യൂണർ പോലുള്ള വാഹനങ്ങൾക്ക് ശക്തമായ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലെങ്കിലും, ആഗോള വിപണിയിലെ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിലേക്കുള്ള സാധ്യതകളും വാഹനപ്രേമികൾ ഉറ്റുനോക്കുന്നുണ്ട്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleലിവർപൂൾ പരിശീലകൻ അർനെ സ്ലോട്ട് പുറത്ത്; പകരക്കാരനായി അൻഡോണി ഇറയോളയെ പരിഗണിക്കുന്നു
    Next Article രാജ്യത്തെ മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ വൻ ഇടിവ്; ഒരാഴ്ച നഷ്ടമായത് 1.54 ലക്ഷം കോടി രൂപ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.