Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലം നാളെ: ആവേശത്തിന് തിരുവനന്തപുരത്ത് തുടക്കം

    July 11, 2026

    മഹാഭാരതവും മനാസ് ഇതിഹാസവും തമ്മിലുള്ള സാംസ്‌കാരിക പഠനത്തിന് കിർഗിസ്ഥാനിൽ പുതിയ ഗവേഷണ കേന്ദ്രം

    July 11, 2026

    രാജ്യത്തിന്റെ അതിർത്തികളിൽ ഇനി എഐ കരുത്ത് അതിനൂതന സുരക്ഷാ സംവിധാനവുമായി കേന്ദ്ര സർക്കാർ

    July 11, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലം നാളെ: ആവേശത്തിന് തിരുവനന്തപുരത്ത് തുടക്കം
    Sports

    കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലം നാളെ: ആവേശത്തിന് തിരുവനന്തപുരത്ത് തുടക്കം

    ഓൺലൈൻ ഡെസ്ക്July 11, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലം നാളെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 മണിക്ക് ദി ലീല റാവിസ് ഹോട്ടലില്‍ ആരംഭിക്കുന്ന ലേല നടപടികള്‍ക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പ്രമുഖ ഓക്ഷണറായ ചാരു ശര്‍മ്മ നേതൃത്വം നല്‍കും. ലേലത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും. ആരാധകര്‍ക്ക് ജിയോ ഹോട്ട്സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ ലേലം തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

    ഇത്തവണത്തെ ലേലപ്പട്ടികയില്‍ 173 താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. കൗമാര പ്രതിഭകള്‍ മുതല്‍ രഞ്ജി ട്രോഫിയില്‍ മികവ് തെളിയിച്ച പരിചയസമ്പന്നരായ താരങ്ങള്‍ വരെ ഇതിലുള്‍പ്പെടുന്നു. വിവിധ ഫ്രാഞ്ചൈസികള്‍ ഇതിനകം 17 താരങ്ങളെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട് (റിട്ടെയ്ന്‍). ഏരീസ് കൊല്ലം സെയിലേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നിവര്‍ നാല് താരങ്ങളെ വീതവും, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്, ട്രിവാന്‍ഡ്രം റോയല്‍സ് എന്നിവര്‍ മൂന്ന് താരങ്ങളെ വീതവും, കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ട് താരങ്ങളെയും ആലപ്പി റിപ്പിള്‍സ് ഒരു താരത്തെയുമാണ് നിലനിര്‍ത്തിയത്. ഇതോടെ ശേഷിക്കുന്ന 156 താരങ്ങളെ സ്വന്തമാക്കാനായി ആറ് ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ മാറ്റുരയ്ക്കും.

    ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ബജറ്റായി അനുവദിച്ചിരിക്കുന്നത്. ഓരോ സ്‌ക്വാഡിലും കുറഞ്ഞത് 16 താരങ്ങളും പരമാവധി 20 താരങ്ങളും ഉണ്ടായിരിക്കണം. താരങ്ങളെ അനുഭവസമ്പത്തിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ലേലം നടത്തുന്നത്. എ കാറ്റഗറി താരങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും, ബി കാറ്റഗറിക്ക് 1.5 ലക്ഷം രൂപയും, സി കാറ്റഗറി താരങ്ങള്‍ക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ നേട്ടമുണ്ടാക്കിയ കേരള ക്രിക്കറ്റ് ലീഗ്, ഇത്തവണയും മികച്ച പോരാട്ടങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleമഹാഭാരതവും മനാസ് ഇതിഹാസവും തമ്മിലുള്ള സാംസ്‌കാരിക പഠനത്തിന് കിർഗിസ്ഥാനിൽ പുതിയ ഗവേഷണ കേന്ദ്രം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ലോകകപ്പ് ക്വാർട്ടറിലേക്ക് സ്പെയിൻ; റൊണാൾഡോയുടെ പോർച്ചുഗലിന് കണ്ണീർ മടക്കം

    July 7, 2026
    Featured

    വനിതാ ടി20 ലോകകപ്പ് ഫൈനൽ ഇന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ

    July 6, 2026
    Featured

    2027 ഏഷ്യാ കപ്പ് ജൂണില്‍ ബംഗ്ലാദേശില്‍ ഏകദിന ഫോര്‍മാറ്റില്‍ നടക്കും

    July 6, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലം നാളെ: ആവേശത്തിന് തിരുവനന്തപുരത്ത് തുടക്കം

    July 11, 2026

    മഹാഭാരതവും മനാസ് ഇതിഹാസവും തമ്മിലുള്ള സാംസ്‌കാരിക പഠനത്തിന് കിർഗിസ്ഥാനിൽ പുതിയ ഗവേഷണ കേന്ദ്രം

    July 11, 2026

    രാജ്യത്തിന്റെ അതിർത്തികളിൽ ഇനി എഐ കരുത്ത് അതിനൂതന സുരക്ഷാ സംവിധാനവുമായി കേന്ദ്ര സർക്കാർ

    July 11, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.