Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    കോണ്‍ഗ്രസ് ദേശസുരക്ഷയെ പണയം വെച്ചു; ആര്‍വിഎസ് മണിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

    July 16, 2026

    ഏകദിന ടി20 ലോകകപ്പ് മത്സരക്രമത്തിൽ വൻ മാറ്റങ്ങളുമായി ഐസിസി പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചു

    July 16, 2026

    രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ ഓടിത്തുടങ്ങി; ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടം

    July 16, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഏകദിന ടി20 ലോകകപ്പ് മത്സരക്രമത്തിൽ വൻ മാറ്റങ്ങളുമായി ഐസിസി പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചു
    Sports

    ഏകദിന ടി20 ലോകകപ്പ് മത്സരക്രമത്തിൽ വൻ മാറ്റങ്ങളുമായി ഐസിസി പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചു

    ഓൺലൈൻ ഡെസ്ക്July 16, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    എഡിന്‍ബര്‍ഗ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുരുഷന്മാരുടെ ഏകദിന, ടി20 ലോകകപ്പുകളുടെ മത്സരക്രമത്തില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. എഡിന്‍ബര്‍ഗില്‍ നടന്ന വാര്‍ഷിക ബോര്‍ഡ് യോഗത്തിലാണ് 2027 ഏകദിന ലോകകപ്പിനും 2028 ടി20 ലോകകപ്പിനും ബാധകമാകുന്ന പുതിയ ഫോര്‍മാറ്റുകള്‍ക്ക് അംഗീകാരം നല്‍കിയത്. ക്രിക്കറ്റ് മത്സരങ്ങളുടെ നിലവാരവും ആവേശവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.

    2027-ല്‍ ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ ‘സൂപ്പര്‍ സീരീസ്’ എന്ന പുതിയ ഘട്ടം ഉള്‍പ്പെടുത്തും. 14 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള മൂന്ന് ടീമുകള്‍ ആദ്യം സൂപ്പര്‍ സീരീസില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന ടീം പ്രധാന 12 ടീമുകളുടെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ മൂന്ന് സ്ഥാനക്കാരും, മികച്ച നാലാം സ്ഥാനക്കാരനും ചേര്‍ന്ന് ‘സൂപ്പര്‍ 7’ റൗണ്ടിലേക്ക് യോഗ്യത നേടും. റൗണ്ട് റോബിന്‍ രീതിയില്‍ നടക്കുന്ന ഈ ഘട്ടത്തില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാര്‍ സെമിഫൈനലിലേക്ക് മുന്നേറും. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങള്‍ പോലെയുള്ള ഹൈ-വോള്‍ട്ടേജ് മത്സരങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്.

    2028-ല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലും സുപ്രധാന മാറ്റങ്ങളുണ്ട്. ടൂര്‍ണമെന്റിലെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി ഉയര്‍ത്തുകയും ഇതിനെ ‘സൂപ്പര്‍ 10’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. സൂപ്പര്‍ 10-ലെ രണ്ട് ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് സെമിഫൈനലിലെത്തും. രണ്ടാം സ്ഥാനക്കാര്‍ എതിര്‍ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരുമായി ‘എലിമിനേറ്റര്‍’ മത്സരത്തില്‍ ഏറ്റുമുട്ടി ശേഷിക്കുന്ന രണ്ട് സെമിഫൈനല്‍ ബെര്‍ത്തുകള്‍ തീരുമാനിക്കും. വളര്‍ന്നുവരുന്ന ക്രിക്കറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും മത്സരങ്ങളുടെ വീറും വാശിയും ഉറപ്പാക്കാനും ഈ മാറ്റങ്ങളിലൂടെ ഐസിസി ലക്ഷ്യമിടുന്നു. 2026 ടി20 ലോകകപ്പില്‍ പങ്കെടുത്താലും സ്‌കോട്ലന്‍ഡിന് യോഗ്യതാ ടൂര്‍ണമെന്റിലൂടെ വീണ്ടും യോഗ്യത നേടേണ്ടിവരുമെന്നും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleരാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ ഓടിത്തുടങ്ങി; ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടം
    Next Article കോണ്‍ഗ്രസ് ദേശസുരക്ഷയെ പണയം വെച്ചു; ആര്‍വിഎസ് മണിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Sports

    ഏകദിന റാങ്കിങ്ങിൽ കുതിച്ചുയർന്ന് ശുഭ്മൻ ഗില്ലും അക്ഷർ പട്ടേലും: ഒന്നാം സ്ഥാനത്തേക്ക് വഴിതുറന്ന് ഗിൽ

    July 15, 2026
    Sports

    ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്‌ലെമിങ് പടിയിറങ്ങി; 18 വർഷത്തെ ബന്ധത്തിന് വിരാമം

    July 14, 2026
    Sports

    കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലം നാളെ: ആവേശത്തിന് തിരുവനന്തപുരത്ത് തുടക്കം

    July 11, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    കോണ്‍ഗ്രസ് ദേശസുരക്ഷയെ പണയം വെച്ചു; ആര്‍വിഎസ് മണിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

    July 16, 2026

    ഏകദിന ടി20 ലോകകപ്പ് മത്സരക്രമത്തിൽ വൻ മാറ്റങ്ങളുമായി ഐസിസി പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചു

    July 16, 2026

    രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ ഓടിത്തുടങ്ങി; ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടം

    July 16, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.