Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഓഹരി വിപണിയില്‍ കനത്ത തളർച്ച; ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദം വിപണിയെ താഴേക്ക് വലിച്ചു

    July 20, 2026

    വനിതാ ടെന്നീസിൽ പുതിയ യോഗ്യതാ മാനദണ്ഡം നിർബന്ധിത ജനിതക പരിശോധനയുമായി ഡബ്ല്യുടിഎ

    July 20, 2026

    ശബരിമല സ്വർണക്കൊള്ള കേസ് അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

    July 20, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഉത്തർപ്രദേശിൽ വമ്പൻ പദ്ധതിയുമായി യോഗി സർക്കാർ ലോധേശ്വർ മഹാദേവ് ക്ഷേത്ര കോറിഡോറിന് നാളെ തറക്കല്ലിടും
    National

    ഉത്തർപ്രദേശിൽ വമ്പൻ പദ്ധതിയുമായി യോഗി സർക്കാർ ലോധേശ്വർ മഹാദേവ് ക്ഷേത്ര കോറിഡോറിന് നാളെ തറക്കല്ലിടും

    ഓൺലൈൻ ഡെസ്ക്July 19, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലുള്ള ലോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തില്‍ പുതിയ ഇടനാഴി (കോറിഡോര്‍) പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ നിര്‍വഹിക്കും. ക്ഷേത്രപരിസരം സന്ദര്‍ശിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി ഔദ്യോഗികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. അയോധ്യയിലെ രാമക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ് കോറിഡോര്‍ എന്നിവയുടെ മാതൃകയില്‍ ലോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തെയും അന്താരാഷ്ട്ര നിലവാരമുള്ള പ്രധാന തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

    200 കോടി രൂപ ചെലവില്‍ ഏകദേശം 20 ബീഘ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന 127 വീടുകളും വ്യാപാര സ്ഥാപനങ്ങളും നേരത്തെ നീക്കം ചെയ്തിരുന്നു. ഇതിനായി നിയമപരമായ രേഖകളുള്ള ഉടമകള്‍ക്ക് 48 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ക്ഷേത്രത്തിന് ചുറ്റുമായി വിശാലമായ പ്രദക്ഷിണപാത, മനോഹരമായ പ്രവേശന കവാടങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ക്ലോക്ക് റൂം, ശുചിമുറികള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സമീപത്തുള്ള അമൃത് സരോവറിന്റെ നവീകരണവും തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

    ലോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തുന്നതിലൂടെ ബാരാബങ്കിയിലും സമീപ ജില്ലകളിലും ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇത് പ്രാദേശിക വ്യാപാരത്തിനും തൊഴിലവസരങ്ങള്‍ക്കും വലിയ തോതില്‍ സഹായകരമാകും. ശ്രാവണ മാസത്തിലും മഹാശിവരാത്രി ദിനത്തിലും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്ര കോറിഡോര്‍ പദ്ധതിയുടെ നിര്‍മാണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളെ ലോകോത്തര തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കാണ് ഇതിലൂടെ ഊന്നല്‍ നല്‍കുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം; പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന് 1.54 ലക്ഷം കോടിയുടെ നേട്ടം
    Next Article ലോകകപ്പ് ഫൈനലിന് മുൻപേ വികാരാധീനനായി ലയണൽ മെസി വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ നിർണായക സന്ദേശം പുറത്ത്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് കോടികൾ

    July 20, 2026
    National

    പാർലമെന്റ് വർഷകാല സമ്മേളനം: ഡൽഹിയിൽ സുരക്ഷ ശക്തമാക്കി, നിരോധനാജ്ഞ പ്രഖ്യാപിച്ചു

    July 20, 2026
    National

    വന്ദേ മാതരം അപമാനിക്കുന്നത് ശിക്ഷാര്‍ഹമാക്കുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ണായക ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും

    July 20, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഓഹരി വിപണിയില്‍ കനത്ത തളർച്ച; ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദം വിപണിയെ താഴേക്ക് വലിച്ചു

    July 20, 2026

    വനിതാ ടെന്നീസിൽ പുതിയ യോഗ്യതാ മാനദണ്ഡം നിർബന്ധിത ജനിതക പരിശോധനയുമായി ഡബ്ല്യുടിഎ

    July 20, 2026

    ശബരിമല സ്വർണക്കൊള്ള കേസ് അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

    July 20, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.