Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    വിംബിള്‍ഡൺ വനിതാ സിംഗിൾസ് ഫൈനലിൽ ചരിത്രം; കരോലിന മുചോവയും ലിൻഡ നോസ്‌കോവയും നേർക്കുനേർ

    July 10, 2026

    ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ചരിത്രപരമായ കായിക സഹകരണം: പുതിയ റോഡ്മാപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രിമാർ

    July 10, 2026

    ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു, നായികയായി സലിമ ടെറ്റെ തുടരും

    July 10, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ചരിത്രപരമായ കായിക സഹകരണം: പുതിയ റോഡ്മാപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രിമാർ
    Featured

    ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ചരിത്രപരമായ കായിക സഹകരണം: പുതിയ റോഡ്മാപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രിമാർ

    ഓൺലൈൻ ഡെസ്ക്July 10, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കായിക സഹകരണം പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ‘ഇന്ത്യ-ഓസ്‌ട്രേലിയ സ്‌പോര്‍ട്‌സ് കൊളാബറേഷന്‍ റോഡ്മാപ്പ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംയുക്തമായി പുറത്തിറക്കി. പരിശീലനം, സ്‌പോര്‍ട്‌സ് സയന്‍സ്, അത്യാധുനിക സാങ്കേതികവിദ്യ, കായിക വ്യവസായം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

    ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ബിഗ് ബാഷ് ലീഗിന്റെ ഉദ്ഘാടന മത്സരം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ (ചെപ്പോക്ക്) വെച്ച് നടക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിദേശ ആഭ്യന്തര ടി20 ലീഗിന്റെ ഔദ്യോഗിക മത്സരം അരങ്ങേറുന്നത്. ഉദ്ഘാടന മത്സരത്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സും നിലവിലെ ചാമ്പ്യന്‍മാരായ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഈ റോഡ്മാപ്പ്, കായിക പരിശീലനത്തിനും ശേഷി വികസനത്തിനും ഗവേഷണത്തിനും വന്‍ കുതിപ്പേകും. യുവതാരങ്ങള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ ഇന്ത്യ-ഓസ്‌ട്രേലിയ യൂത്ത് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലും സംഘടിപ്പിക്കും.

    കായികം രാജ്യങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുന്ന ശക്തമായ മാധ്യമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യയും 2032-ലെ ബ്രിസ്‌ബേന്‍ ഒളിമ്പിക്‌സിന് ഓസ്‌ട്രേലിയയും ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന ദശകം ഇരുരാജ്യങ്ങളുടെയും കായിക സഹകരണത്തിന് അതീവ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനം, സാങ്കേതികവിദ്യ, ഗവേഷണം എന്നീ മേഖലകളിലെ സഹകരണം വ്യാപാരം, ടൂറിസം, നിക്ഷേപം എന്നീ രംഗങ്ങളിലും പുതിയ സാധ്യതകള്‍ തുറക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും വ്യക്തമാക്കി. വിക്ടോറിയ പ്രീമിയര്‍ ജസിന്ത അല്ലന്‍, സ്റ്റീവ് വോ, ലിസ സ്തലേക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു, നായികയായി സലിമ ടെറ്റെ തുടരും
    Next Article വിംബിള്‍ഡൺ വനിതാ സിംഗിൾസ് ഫൈനലിൽ ചരിത്രം; കരോലിന മുചോവയും ലിൻഡ നോസ്‌കോവയും നേർക്കുനേർ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    വിംബിള്‍ഡൺ വനിതാ സിംഗിൾസ് ഫൈനലിൽ ചരിത്രം; കരോലിന മുചോവയും ലിൻഡ നോസ്‌കോവയും നേർക്കുനേർ

    July 10, 2026
    Featured

    ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു, നായികയായി സലിമ ടെറ്റെ തുടരും

    July 10, 2026
    Featured

    ലോക വ്യോമശക്തിയിൽ കരുത്തുറ്റ നേട്ടവുമായി ഇന്ത്യ; മൂന്നാം സ്ഥാനത്ത് എത്തിയത് ചൈനയെ പിന്തള്ളി

    July 10, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    വിംബിള്‍ഡൺ വനിതാ സിംഗിൾസ് ഫൈനലിൽ ചരിത്രം; കരോലിന മുചോവയും ലിൻഡ നോസ്‌കോവയും നേർക്കുനേർ

    July 10, 2026

    ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ചരിത്രപരമായ കായിക സഹകരണം: പുതിയ റോഡ്മാപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രിമാർ

    July 10, 2026

    ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു, നായികയായി സലിമ ടെറ്റെ തുടരും

    July 10, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.