Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    എംബാപ്പെയ്ക്കെതിരായ വംശീയ അധിക്ഷേപം: സെനറ്ററെ രൂക്ഷമായി വിമർശിച്ച് ഫ്രഞ്ച് നായകൻ

    July 7, 2026

    രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന്: മലിനീകരണമില്ലാത്ത യാത്രയ്ക്ക് തുടക്കം കുറിക്കാൻ നരേന്ദ്ര മോദി

    July 7, 2026

    ലോകകപ്പ് ക്വാർട്ടറിലേക്ക് സ്പെയിൻ; റൊണാൾഡോയുടെ പോർച്ചുഗലിന് കണ്ണീർ മടക്കം

    July 7, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » മൂന്ന് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനം: ഇന്തോനേഷ്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
    International

    മൂന്ന് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനം: ഇന്തോനേഷ്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    ഓൺലൈൻ ഡെസ്ക്July 7, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോനേഷ്യയിലെത്തി. സുരക്ഷ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ഇന്‍ഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. ജക്കാര്‍ത്തയിലെത്തിയ പ്രധാനമന്ത്രിയെ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരിട്ടെത്തി വിമാനത്താവളത്തില്‍ സ്വീകരിച്ചു. നാല് ഇന്‍ഡോനേഷ്യന്‍ മന്ത്രിമാരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.

    പ്രധാനമന്ത്രിക്ക് പരമ്പരാഗത ആചാരപരമായ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും ഒരുക്കിയിരുന്നു. ഇന്‍ഡോനേഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങള്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് ആകാശ അകമ്പടിയൊരുക്കി. രാഷ്ട്രത്തലവന്മാര്‍ക്ക് മാത്രം നല്‍കുന്ന പ്രത്യേക നയതന്ത്ര ബഹുമതിയാണിത്. 2018-ല്‍ ഇരുരാജ്യങ്ങളും ബന്ധം സമഗ്ര തന്ത്രപര പങ്കാളിത്തമായി ഉയര്‍ത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. പ്രബോവോ സുബിയാന്റോയുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കരാര്‍, പ്രതിരോധ സഹകരണം, സമുദ്രസുരക്ഷ, സാമ്പത്തിക ബന്ധം എന്നിവ ചര്‍ച്ചയാകും. നിലവില്‍ ഇന്ത്യ-ഇന്‍ഡോനേഷ്യ വ്യാപാരം 28.15 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ലോകത്തിലെ നിക്കല്‍ ശേഖരത്തിന്റെ വലിയൊരു ഭാഗം കൈവശമുള്ള ഇന്‍ഡോനേഷ്യയുമായി നിര്‍ണായക ധാതുക്കളുടെ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചകളില്‍ പ്രധാനമാണ്.

    ഇന്‍ഡോനേഷ്യയുമായുള്ള സമഗ്ര തന്ത്രപര പങ്കാളിത്തം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണകരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യോഗ്യകാര്‍ത്തയിലെ യുനെസ്‌കോ പൈതൃക പട്ടികയിലുള്ള പ്രംബനന്‍ ക്ഷേത്രസമുച്ചയവും സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി സന്ദര്‍ശിക്കും. ഇന്‍ഡോനേഷ്യയിലെ പരിപാടികള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ ക്ഷണപ്രകാരം മെല്‍ബണിലേക്കും, തുടര്‍ന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സന്റെ ക്ഷണപ്രകാരം ഓക്ലന്‍ഡിലേക്കും അദ്ദേഹം യാത്രതിരിക്കും. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയം, ‘മഹാസാഗര്‍’ ദര്‍ശനം, സ്വതന്ത്രവും തുറന്നതുമായ ഇന്‍ഡോ-പസഫിക് മേഖലയോടുള്ള പ്രതിബദ്ധത എന്നിവ ഈ സന്ദര്‍ശനങ്ങളിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleടാറ്റ സുമോ തിരിച്ചുവരുന്നു; പുതിയ എസ്‌യുവി പതിപ്പിൽ വമ്പൻ മാറ്റങ്ങളുമായി വിപണിയിലേക്ക് എത്തുമെന്ന് സൂചന
    Next Article ലോകകപ്പ് ക്വാർട്ടറിലേക്ക് സ്പെയിൻ; റൊണാൾഡോയുടെ പോർച്ചുഗലിന് കണ്ണീർ മടക്കം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    എംബാപ്പെയ്ക്കെതിരായ വംശീയ അധിക്ഷേപം: സെനറ്ററെ രൂക്ഷമായി വിമർശിച്ച് ഫ്രഞ്ച് നായകൻ

    July 7, 2026
    Featured

    രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന്: മലിനീകരണമില്ലാത്ത യാത്രയ്ക്ക് തുടക്കം കുറിക്കാൻ നരേന്ദ്ര മോദി

    July 7, 2026
    Featured

    ലോകകപ്പ് ക്വാർട്ടറിലേക്ക് സ്പെയിൻ; റൊണാൾഡോയുടെ പോർച്ചുഗലിന് കണ്ണീർ മടക്കം

    July 7, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    എംബാപ്പെയ്ക്കെതിരായ വംശീയ അധിക്ഷേപം: സെനറ്ററെ രൂക്ഷമായി വിമർശിച്ച് ഫ്രഞ്ച് നായകൻ

    July 7, 2026

    രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന്: മലിനീകരണമില്ലാത്ത യാത്രയ്ക്ക് തുടക്കം കുറിക്കാൻ നരേന്ദ്ര മോദി

    July 7, 2026

    ലോകകപ്പ് ക്വാർട്ടറിലേക്ക് സ്പെയിൻ; റൊണാൾഡോയുടെ പോർച്ചുഗലിന് കണ്ണീർ മടക്കം

    July 7, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.