Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ജാഗ്രതാ നിർദേശം

    July 10, 2026

    മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ തിരച്ചിൽ നാലാം ദിവസത്തിലേക്ക്; കാണാതായവർക്കായി പരിശോധന തുടരുന്നു

    July 10, 2026

    പെരുമ്പടപ്പിൽ ചികിത്സാപ്പിഴവ്: സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

    July 10, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ജാഗ്രതാ നിർദേശം
    Featured

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ജാഗ്രതാ നിർദേശം

    ഓൺലൈൻ ഡെസ്ക്July 10, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമർദത്തിന്റെ സ്വാധീനം തുടരുന്നതിനാൽ ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം. തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-കിഴക്കൻ ദിശയിലേക്ക് നീങ്ങി ക്രമേണ ദുർബലമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച വരെ കേരളത്തിലും മാഹിയിലും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ തുടരും.

    യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇതിനുപുറമെ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റോടുകൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

    ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. നദിക്കരകൾ, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങൾ, വെള്ളക്കെട്ട് പതിവുള്ള മേഖലകൾ എന്നിവിടങ്ങളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ച് മുൻകൂട്ടി വിവരം ശേഖരിക്കാനും ആവശ്യമാണെങ്കിൽ പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും നിർദേശമുണ്ട്. ശക്തമായ കാറ്റ് നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഇടയാക്കാൻ സാധ്യതയുള്ളതിനാൽ മരച്ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleമേപ്പാടി കള്ളാടി മണ്ണിടിച്ചിൽ തിരച്ചിൽ നാലാം ദിവസത്തിലേക്ക്; കാണാതായവർക്കായി പരിശോധന തുടരുന്നു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ തിരച്ചിൽ നാലാം ദിവസത്തിലേക്ക്; കാണാതായവർക്കായി പരിശോധന തുടരുന്നു

    July 10, 2026
    Featured

    പെരുമ്പടപ്പിൽ ചികിത്സാപ്പിഴവ്: സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

    July 10, 2026
    Featured

    വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണം തള്ളി ഇപി ജയരാജൻ; സിപിഐഎമ്മിൽ ഭിന്നത രൂക്ഷം

    July 9, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ജാഗ്രതാ നിർദേശം

    July 10, 2026

    മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ തിരച്ചിൽ നാലാം ദിവസത്തിലേക്ക്; കാണാതായവർക്കായി പരിശോധന തുടരുന്നു

    July 10, 2026

    പെരുമ്പടപ്പിൽ ചികിത്സാപ്പിഴവ്: സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

    July 10, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.